മേപ്പയൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കൊഴുക്കല്ലൂർ യൂണിറ്റ് വനിതാ കൺവെൻഷനും സാംസ്കാരിക സദസ്സും സംഘടിപ്പിച്ചു. മേപ്പയ്യൂർ ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി അഫ്സ ടീച്ചർ ഉദ്ഘാടനം ചെയ്തു. ജാനകി ടീച്ചർ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ എൻ. കെ ബാലകൃഷ്ണൻ മാസ്റ്റർ, ബ്ലോക്ക് സെക്രട്ടറി എ.എം കുഞ്ഞിരാമൻ, ടി . സുമതി ടീച്ചർ ,റസിയ കൊഴുക്കല്ലൂർ, രാധ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന സംസ്കാരിക സദസ്സിൽ എഴുത്തുകാരൻ ഇബ്രാഹിം തിക്കോടി മുഖ്യപ്രഭാഷണം നടത്തി. രാരിച്ഛൻ കൊഴുക്കല്ലൂർ അധ്യക്ഷത വഹിച്ചു. ആയടത്തിൽ ഗോപാലൻ, ടി.സി നാരായണൻ, കെ .കെ മൊയ്തീൻ മാസ്റ്റർ, എം.പി അബ്ദുറഹ്മാൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന കാവ്യ സദസ്സിൽ പി.സി.കുഞ്ഞിക്കണ്ണൻ, എം.പി അബ്ദുറഹിമാൻ, രാരിച്ചൻ കൊഴുക്കല്ലൂർ, ആയടത്തിൽ ഗോപാലൻ, റസിയ കൊഴുക്കല്ലൂർ, കെ കെ മൊയ്തീൻ, ഗോപാലൻ മാസ്റ്റർ, പത്മാവതി എൻ.കെ എന്നിവർ കവിതകൾ അവതരിപ്പിച്ചു.