സർവ്വകലാശാലകളിൽ കാവി വൽക്കരണം; പയ്യോളിയിൽ പിഡിപിയുടെ പ്രതിഷേധ പ്രകടനം

news image
Dec 19, 2023, 1:33 pm GMT+0000 payyolionline.in

പയ്യോളി: സർവ്വകലാശാലകളെ കാവിവൽകരിക്കാനുള്ള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കത്തിനെതിരെ പി ഡി പി പയ്യോളിയിൽ പ്രതിഷേധ പ്രകടനം നടത്തി. പി ഡി പി സംസ്ഥാന ഘടകം മണ്ഡലം കേന്ദ്രങ്ങളിൽ ആഹ്വാനം ചെയ്ത പ്രതിഷേധ പ്രകടനമാണ് പയ്യോളിയിൽ നടന്നത്.

ടി പി ലത്തീഫ്, റസൽ നന്തി, സാദിഖ്. കെ, ഹംസ .സി, ഗഫൂർ ആ നോടി, മുസ്തഫ അഫീഫ്, ഹാഷിക് എ വി, നസീർ തിക്കോടി, റസാക്ക് പി വി, ടി പി സിദ്ധീഖ്, ബഷീർ തൈക്കണ്ടി, ഇ ലത്തീഫ്, പി എം ഖാലിദ്, എം സി മുഹമ്മദലി എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe