‘100-ാം വാർഷികത്തിൽ 100 ശതമാനം’; എസ്എസ്എൽസി പരീക്ഷയിൽ ചരിത്ര വിജയം കരസ്ഥമാക്കി കൊയിലാണ്ടി ജിവിഎച്ച്എസ്എസ് സ്കൂൾ

news image
May 19, 2023, 12:59 pm GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് മിന്നുന്ന വിജയം.  ഇത്തവണ എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയം. സ്കൂൾ 100-ാം  വാർഷികമാഘോഷിക്കാനൊരുങ്ങുമ്പോളാണ് ചരിത്ര വിജയം കരസ്ഥമാക്കിയത്. കഴിഞ്ഞ വർഷങ്ങളിൽ 2 ഉം. 3ഉം വിദ്യാർത്ഥികൾ തോൽക്കുന്നതിനാലാണ് നൂറ് ശതമാനം വിജയം നഷ്ടമായിരുന്നത്. ഇത്തവണ ചരിത്രം തിരുത്തി കുറിക്കുകയായിരുന്നു. 5 10 കുട്ടികൾ പരീക്ഷ എഴുതിയത്. 85 കുട്ടികൾ ഫുൾ എപ്ലസ് കരസ്ഥമാക്കി. ഇതിനു പിന്നിൽ പ്രവർത്തിച്ച അദ്ധ്യാപകരെ പി.ടി.എ.അഭിനന്ദിച്ചു.

നഗരസഭാ ചെയർപേഴ്സൺ കെ.പി.സുധ, സ്റ്റാൻ്റിംഗ് ചെയർപേഴ്സൺമാരായ നിജിലപറവക്കൊടി, ഇന്ദിര ടീച്ചർ, തുടങ്ങിയവർ സ്കൂളിലെത്തി വിജയാഹ്ലാദത്തിൽ പങ്കെടുത്ത് അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും അഭിനന്ദിച്ചു. പി.ടി.എ.ഭാരവാഹികളായ വി.സുചീന്ദ്രൻ, പി.പി.സുധീർ, ജയരാജ് പണിക്കർ ,ഹരീഷ്, തുടങ്ങിയവർ സ്കൂളിലെത്തിച്ചേർന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe