കൊയിലാണ്ടി പുളിങ്കുളത്തിൽ മുക്ക് മുതൽ നബ്രത്തു കുറ്റിഭാഗം വരെയുള്ള നവീകരിച്ച റോഡ് ഉദ്ഘാടനം

news image
Apr 9, 2023, 3:37 pm GMT+0000 payyolionline.in

കൊയിലാണ്ടി: നഗരസഭയിലെ ഏറ്റവും വലിയ പൊതു റോഡായ ഐ.എൻ.എ രാമു റോഡിന്റെ പതിനാറാം വാർഡിലെ പുളിങ്കുളത്തിൽ മുക്ക് മുതൽ പതിനെട്ടാം വാർഡിലെ നബ്രത്തു കുറ്റിഭാഗം വരെയുള്ള നവീകരിച്ച ഭാഗത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേപാട്ടു നിർവഹിച്ചു.

കഴിഞ്ഞവർഷം അനുവദിച്ച 14 ലക്ഷം രൂപയുടെ ഡ്രൈനേജ് പ്രവർത്തിയും ഈ വർഷം അനുവദിച്ച 12 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തിയുമാണ് പൂർത്തിയാക്കിയത്.ചില സ്ഥലങ്ങളിൽ എസ്റ്റിമേറ്റിലെക്കാളും കൂടുതൽ റോഡ് ഉയർത്താൻ പ്രദേശവാസികളുടെ സഹായസഹകരണങ്ങൾ ലഭ്യമായിട്ടുണ്ട്.

നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പതിനാറാം വാർഡ് കൗൺസിലർ ജിഷാ പുതിയേടത്ത് സ്വാഗതം പറഞ്ഞു, പതിനെട്ടാം വാർഡ് കൗൺസിലർ സുധ.സി, പതിനേഴാം വാർഡ് കൗൺസിലർ രജീഷ് വെങ്ങളത്ത്കണ്ടി, മുരളീധര ഗോപാൽ പാറാട്ട് രാജൻ, വിനു കോറോത്ത്, ചന്ദ്രൻ പൂതക്കുറ്റി എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.സിബിൻ കണ്ടത്തനാരി നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe