തൃക്കോട്ടൂർ വെസ്റ്റില്‍ ലഹരി വിരുദ്ധ പോസ്റ്റർ പ്രചരണം നടത്തി

news image
Mar 24, 2025, 9:47 am GMT+0000 payyolionline.in

തിക്കോടി  :  തൃക്കോട്ടൂർ വെസ്റ്റിൽ ലഹരി വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ പോസ്റ്റർ പ്രചരണം നടത്തി. ലഹരി വിൽപനക്കാരെയും പൊതു സ്ഥലങ്ങളിൽ മദ്യപാനം ചെയ്യുന്നവരെയും താക്കീതു ചെയ്തു. ഗ്രാമപഞ്ചായത്ത് മെംബർമാരായ ജിഷ കാട്ടിൽ, എം സിനിജ, പ്രബിത, പ്രജീഷ് നല്ലോളി, ടി രാജീവ്ൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഇനിയുള്ള ദിവസങ്ങളിൽ, വൻ ജന പങ്കാളിത്തത്തോടെ ശക്തമായ പ്രതിരോധ പരിപാടികൾ സംഘടിപ്പിക്കാൻ സമിതിയുടെ നേതൃത്വത്തിൽ തീരുമാനിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe