കൊല്ലം: കാവനാട് ബൈപാസിൽ അനധികൃതമായി പാർക്ക് ചെയ്തിരുന്ന ഗ്യാസ് കാരിയറിൽനിന്ന് 93 ഗ്യാസ് സിലിണ്ടറുകൾ പിടികൂടി. തുടർന്ന് പരിസര പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ കാവനാട് പൂവൻപുഴ ജയകുമാറിന്റെ വീട്ടിൽനിന്ന് 15 സിലിണ്ടറുകളും പിടിച്ചെടുത്തു.
കലക്ടർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ജില്ല സപ്ലെ ഓഫിസറുടെ നിർദേശാനുസരണം കൊല്ലം താലൂക്ക് സപ്ലൈ ഓഫിസർ ജി.എസ്. ഗോപകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സിലിണ്ടറുകൾ കണ്ടെത്തിയത്.
റിപ്പോർട്ട് കലക്ടർക്ക് നൽകുമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. റേഷനിങ് ഇൻസ്പക്ടർമാരായ ബിനി, ഉല്ലാസ് പ്രസാദ്, രാജി, സിന്ധു എന്നിവരും പരിശോധനയിൽ പങ്കെടുത്തു.