‘ആശാ വർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യം’ ; പയ്യോളി നഗരസഭ ഓഫിസിന് മുന്നിൽ കോൺഗ്രസ്സ് ധർണ്ണ

news image
Mar 26, 2025, 8:36 am GMT+0000 payyolionline.in

പയ്യോളി : കേരളത്തിലെ ആശാവർക്കർമാരും അങ്കണവാടി ജീവനക്കാരും സെക്ട്രറയേറ്റിന് മുമ്പിൽ നടത്തുന്ന സമരം ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുകൊണ്ട് കെ പി സി സി ആഹ്വാന പ്രകാരം പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭ ഓഫീസിന് മുൻപിൽ  ധർണ്ണ നടത്തി.  സമരം  കെ പി സി സി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് മുജേഷ് ശാസ്ത്രി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് കെ ടി വിനോദൻ, പടന്നയിൽ പ്രഭാകരൻ, പുത്തുക്കാട്ട് രാമകൃഷണൻ, വടക്കയിൽ ഷഫീഖ്, കാര്യാട്ട് ഗോപാലൻ ., ടി എം ബാബു , കെ ടി രാജി വൻ, പി എം ഹരിദാസൻ, പി എം അഷ്റഫ് , കെ ടി സത്യൻ, പത്മശ്രി പള്ളി വളപ്പിൽ,ഗീത ടീച്ചർ, അൻവർ കായിരികണ്ടി, സി കെ ഷഹനാസ്, മഹി ജ എളോടി, കാരങ്ങോത്ത് രാമചന്ദ്രൻ , ടി ഉണ്ണികൃഷ്ണൻ, കെ വി കരുണാകരൻ, സിന്ധുസതീന്ദ്രൻ , ടി സി ഷൈലജ , സിജിന മോഹൻ, രേവതിതുളസിദാസ്, സിജിന മോഹൽ, വിലാസിനി നാരങ്ങോളി,എം മോഹനൻ മാസ്റ്റർ, കുറുമണ്ണിൽ രവിന്ദ്രൻ ,സി ബബിത  തുടങ്ങിയവർ സംസാരിച്ചു.

4

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe