ഇൻഡോ – പേർഷ്യൻ മാതൃകയിൽ പുനർനിർമിച്ച കുറുവങ്ങാട് മസ്ജിദുൽ മുബാറക്കിന്റെ ( സ്രാമ്പി ) ഉദ്ഘാടനം 22 ന്

news image
Feb 18, 2025, 4:01 pm GMT+0000 payyolionline.in

കൊയിലാണ്ടി: പുനർ നിർമ്മിച്ച കുറുവങ്ങാട് മസ്ജിദുൽ മുബാറക്ക് (സ്രാമ്പി) യുടെ ഉദ്ഘാടനം
ഫെബ്രുവരി 22ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ അസർ നിസ്കാരത്തിന് നേതൃത്വം നൽകി നിർവഹിക്കുന്നു.
ഉദ്ഘാടനത്തിൻ്റെ ഭാഗമായി ഫെബ്രുവരി 21 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ മസ്ജിദ് പൊതു സന്ദർശനം നടക്കും. വൈകു.4 മണിക്ക് നടക്കുന്ന പ്രവാസി സംഗമം എം എൽ.എ
കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്യും.

70 വയസ് കഴിഞ്ഞ പ്രവാസികളെ ചടങ്ങിൽ ആദരിക്കും. കെ.പി കരീം ക്ലാസെടുക്കും
21 ന് വൈകു. 7 മണിക്ക് വിദ്യാഭ്യാസ സമ്മേളനം മുൻ പി എസ് സി
മെമ്പർ ടി.ടി ഇസ്മായിൽ ഉൽഘാടനം ചെയ്യും. കരിയർ വിദഗ്ദൻ അൻവർ അടുക്കത്ത് ക്ലാസെടുക്കും. ചടങ്ങിൽ വിദ്യാഭ്യാസ-തൊഴിൽ കലാ-കായിക മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിക്കും. ഫെബ്രുവരി 22ന് ശനിയാഴ്ച വൈകു.4 മണിക്ക് പുനർനിർമ്മിച്ച പള്ളി വിശ്വാസികൾക്ക് തുറന്ന് കൊടുക്കും. തുടർന്ന് നടക്കുന്ന
സംസ്കാരിക സമ്മേളനത്തിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ഷുഹൈബുൽ ഹൈത്തമി, മത – രാഷ്ട്രീയ- സാമൂഹ്യ – സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവർ സംസാരിക്കും.
ഇന്തോ- പേർഷ്യൻ മാതൃകയിൽ പള്ളി രൂപകൽപ്പന ചെയ്ത എഞ്ചിനിയർ ജാസിം ആനമങ്ങാടനെ ചടങ്ങിൽ ആദരിക്കും. തുടർന്ന് മഗരിബ് നിസ്കാരാനന്തരം വൈകുന്നേരം 7 മണിക്ക് നടക്കുന്ന
കുടുംബ സംഗമം ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യും. ഫാമിലി ട്രെയ്നർ ഫൈസൽ പുല്ലാളൂർ ക്ലാസെടുക്കും. തുടർന്ന് നടക്കുന്ന പ്രാർത്ഥനാ സംഗമത്തോടെ
പരിപാടികൾ അവസാനിക്കും

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്ന കറുവങ്ങാട് മസ്ജിദുൽ മുബാറക് (സ്രാമ്പി)

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe