എൻഡിഎ സ്ഥാനാർത്ഥി സി ആർ പ്രഫുൽ കൃഷ്ണൻ കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ പര്യടനം നടത്തി

news image
Mar 25, 2024, 1:25 pm GMT+0000 payyolionline.in

കൊയിലാണ്ടി: എൻഡിഎ സ്ഥാനാർത്ഥി സി ആർ പ്രഫുൽ കൃഷ്ണൻ കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ പര്യടനം നടത്തി.

ഓട്ടോറിക്ഷ തൊഴിലാളികൾ , ബസ് സ്റ്റാൻഡ് പരിസരത്ത് ഉള്ള കച്ചവടക്കാർ , ചെങ്ങോട്ടുകാവു ടൗൺ, ചേമഞ്ചേരി ഖാദി ഉൽപ്പാദന കേന്ദ്രം, സെൻ ലൈഫ് ആശ്രമം, എഴുകുടിക്കൽ ബീച്ച് എന്നിവിടങ്ങളിൽ എത്തി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു.

 

ഗുരുദേവ കോളേജ്, എസ്എൻഡിപി കോളജ് എന്നിവിടങ്ങളിൽ എത്തി വിദ്യാർത്ഥികളുമായി സംവദിച്ചു വോട്ട് അഭ്യർത്ഥിച്ചു. വൈകിട്ട് പയ്യോളി  ടൗണിൽ റോഡ് ഷോ യിലും ഇഫ്താർ വിരുന്നിലും പങ്കെടുത്തു.

എസ്സ് ആർ ജയ്കിഷ്  , വി. കെ ജയൻ, പി.പി മുരളി,അഡ്വ വി സത്യൻ, ഇ. മനീഷ്, സന്തോഷ് കാളിയത്, ജയേഷ് നീലിയാരിൽ, അഡ്വ എ വി നിധിൻ, കെ വി സുരേഷ്, കെ കെ വൈശാഖ്, അഭിൻ അശോകൻ,  വി. കെ മുകുന്ദൻ, ഗിരിജ ഷാജി, സി.നിഷ,  ജിതേഷ് കാപ്പാട്, ഒ.മാധവൻ, രാജേഷ് കുന്നുമ്മൽ, പ്രീജിത് ടി പി, പ്രിയ ഒരുവമ്മൽ, കെ സുധ, ജ്യോതി നലിനം, സജീവ് കുമാർ, രജീഷ് തുവ്വക്കോട് തുടങ്ങിയവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe