കൊയിലാണ്ടി: കാപ്പാട് വിനോദ സഞ്ചാര മേഖലയിലെ കുതിരക്ക് പട്ടിയുടെ കടിയേറ്റു. ചേമഞ്ചേരി പഞ്ചായത്തിന്റെ നിർദേശാനുസരണം വെറ്ററിനറി സർജൻ സ്ഥലത്തു എത്തി വാക്‌സിനേഷൻ നൽകി.
കഴിഞ്ഞ മാസം 19നാണ് കടിയേറ്റത്. കുതിരയെ നിരീക്ഷണത്തിൽ വെച്ചിരിക്കുകയാണ്. പട്ടിയുടെ കടിയേറ്റ മറ്റു മൃഗങ്ങൾക്കും വാക്‌സിനേഷൻ നൽകിയിട്ടുണ്ട്. കുതിരക്കു ഒട്ടാകെ അഞ്ചു ഡോസ് വാക്‌സിൻ നൽകി. കൂടാതെ സവാരി നിർത്തി വെക്കുന്നതിനും കുതിരയെ സംരക്ഷിക്കുന്നതിനും ഉടമക്ക് നിർദേശം നല്കിയിട്ടുള്ളതാണ്.
കൊയിലാണ്ടി പോലീസ് സ്റ്റേഷനിലും ഇത് സംബന്ധിച്ച നൽകിയതായി ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ പറഞ്ഞു. കാപ്പാട് വിനോദ സഞ്ചാര മേഖലയിൽ കുതിര സവാരിക്കോ മറ്റു യാതൊരു പ്രവർത്തനങ്ങൾക്കോ പഞ്ചായത്ത് അനുമതി നൽകിയിട്ടില്ല. ഡി.ടി.പി.സി. യാണ് ഇവിടത്തെ ടൂറിസം പ്രവർത്തനങ്ങൾ നടത്തുന്നത്. കുതിരയെ നാലു ദിവസം കൂടി നിരീക്ഷിക്കേണ്ടതുണ്ട്.
വെറ്റിനറി സർജനും മറ്റു മൃഗ സംരക്ഷണ ഉദ്യോഗസ്ഥരുമായും ആരോഗ്യ വകുപ്പുമായും ആലോചിച്ചു ഇക്കാര്യത്തിൽ ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കും.നിരവധി പേർ കുതിര സവാരി നടത്തിയിട്ടുണ്ട് ഇവർ മുൻകരുതൽ നടപടികൾ എടുക്കുന്നത് നല്ലതാണെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ദർ പറയുന്നത്.ഇന്നലെ കോഴിക്കോട് വെറ്റി റിനറി ആശുപത്രിയിൽ നിന്നും ഡോക്ടർമാരെത്തി വീണ്ടും ശ്രവം എടുത്ത് പരിശോധനയ്ക്ക അയച്ചിട്ടുണ്ട്.