.
കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി മണ്ഡലം കമ്മറ്റി സമ്മേളനം സംഘടിപ്പിച്ചു. കെട്ടിട വാടകയ്ക് 18 ശതമാനം ജി എസ് ടിഏർപെടുത്തി ചെറുകിട വ്യാപാരികളെ ദ്രോഹിക്കരുത്, ചെറുകിട വ്യാപാരികളെ തകർക്കുന്ന നീക്കത്തിൽ നിന്നും സർക്കാർ പിന്മാറി വ്യാപാര മേഖലയെ സംരക്ഷിക്കണമെന്നും യോഗം ആവശ്യം ഉന്നയിച്ചു. ജില്ലാ പ്രസിഡന്റ് ബാപ്പു ഹാജി യോഗം ഉൽഘാടനം ചെയ്തു.
ഇ.കെ സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. എ.സി.സുനൈദ് , ഉണ്ണികൃഷ്ണൻ പൂക്കാട്, സുനിൽ കുമാർ, ജി.ജി.കെ തോമസ് , മണിയോത്ത് മൂസ, സലാം വടകര, കെ.ടിവിനോദ്, കെ എം രാജീവൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി പ്രസിഡണ്ട് എം ഫൈസൽ, ജനറൽ സെക്രട്ടറി : കെ. എം. രാജീവൻ, ട്രഷറർ: സനീർ വില്ലം കണ്ടി, വൈ: പ്രസിണ്ടൻ്റ്, ഷാജി ചെങ്ങോട്ട് കാവ് , ബാലക്യഷ്ണൻ തിരുവങ്ങൂര്
ഷിജിത്ത് പൂക്കാട്, സത്യൻ കൊല്ലം, ഹാഷിം കൊയിലാണ്ടി, സെക്രട്ടറി ജലീൽ മൂസ കൊയിലാണ്ടി, രാജു കിഴൂർ, ഇസ്മായിൽ കൊയിലാണ്ടി, ഫാറൂക്ക് ചേമഞ്ചേരി എന്നിവരെ തിരഞ്ഞെടുത്തു.