കൊയിലാണ്ടി: കൊയിലാണ്ടി ഗുരുദേവ കോളെജിന് പോലീസ് സംരക്ഷണം നൽകണമെന്ന് കോളെജ് പ്രിൻസിപ്പാൾ ഡോ.സുനിൽ ഭാസ്കറിൻ്റെ ഹർജിയിൽ ഹൈകോടതി തീർപ്പാക്കി. ജസ്റ്റിസ് വി.ജി. അരുൺ ആണ് കോളെജിനും, പ്രിൻസിപ്പാളിനും പ്രവർത്തനവുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യമുണ്ടായാൽ പോലീസ് ഇടപ്പെടുകയും നിരീക്ഷണവും ആവശ്യപ്പെട്ടത്.കോളെജ് അധികൃതരുടെ അനുമതിയില്ലാതെ പുറത്ത് നിന്നുള്ളവരെ പ്രവേശിപ്പികരുത്. ആവശ്യപ്പെട്ടാൽ ജീവനക്കാർക്കും, വിദ്യാർത്ഥികൾക്കും, സുരക്ഷ ഉറപ്പാക്കണം എന്ന് കോടതി ഉത്തരവിലുണ്ട്.
ജൂലായ് 1നാണ് കോളെജിൽ എസ്.എഫ്.ഐ.ഹെൽപ് ഡെസ്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടാവുയും, പ്രിൻസിപ്പാളിനെയും സ്റ്റാഫ് സെക്രട്ടറിയെയും മർദ്ദനത്തിൽ കലാശിച്ചത്. എന്നാൽ എസ്.എഫ്.ഐ.ഏരിയ പ്രസിഡണ്ട് ബി.ആർ.അഭിനവിനെ പ്രിൻസിപ്പാളും, സ്റ്റാഫ് സെക്രട്ടറിയും, മർദ്ദിച്ചതിനെതിരെയും കേസ്സുണ്ട്. ഈ കേസ്സിൽ പ്രിൻസിപ്പാളിന് പോലീസ് നോട്ടീസ് നൽകിയിരുന്നു. പ്രിൻസിപ്പാളിനെയും, സ്റ്റാഫ് സെക്രട്ടറിയെയും മർദ്ദിച്ച കേസിൽ എസ്.എഫ്.ഐ.കാർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. പ്രിൻസിപ്പാൾ ബുധനാഴ്ച വരെ അവധിയിലാണ്.