കൊയിലാണ്ടിയില്‍ മകളുടെ ജന്മദിന ആഘോഷത്തിനു വെച്ച തുക സേവാഭാരതി വയനാട് ദുരിതാശ്വാസ നിധിയിലെക്ക് നൽകി: മാതാപിതാക്കള്‍ മാതൃകയായി

news image
Aug 3, 2024, 9:19 am GMT+0000 payyolionline.in
കൊയിലാണ്ടി: മകളുടെ മൂന്നാം പിറന്നാൾ ആഘോഷത്തിനായി കരുതിയ തുക ദുരിതാശ്വാസ പ്രവർത്തനത്തിനായി സേവാഭാരതിക്ക് നൽകി.
മൂടാടി പുതുവയൽക്കുനി ജിദ്ദുവിൻ്റെയും വിഷ്ണുപ്രിയയുടെ മകൾ നൈറ വി ജിദ്ദുവിൻ്റെ മൂന്നാമത് ജന്മദിനാഘോഷത്തിലേക്ക് കരുതിവെച്ച തുകയാണ് സേവാഭാരതി കൊയിലാണ്ടിക്ക് നൽകി മാതാപിതാക്കൾ മാതൃകയായത്. നൈറയുടെ അമ്മയുടെ അമ്മ മിനി മോഹൻദാസാണ് ഇതിനായി മാതാപിതാക്കളെ പ്രേരിപ്പിച്ചത്.
കഴിഞ്ഞ മൂന്നു ദിവസമായി വയനാട് മേപ്പാടിയിലെ ശ്മശാന ഭൂമിയിൽ കൊയിലാണ്ടി സേവാഭാരതിയുടെ ശവസംസ്ക്കാര മൊബൈ യൂണിറ്റിലെ പത്തോളം പ്രവർത്തകർ ചിതയൊരുക്കുകയും, മറ്റ് ദുരന്ത മേഖലകളിലും സേവാ ഭാരതിയുടെ പ്രവർത്തനം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സേവാഭാരതിക്ക് വേണ്ടി മുരളി മാസ്റ്റർ, അനിൽ അരങ്ങിൽ ഏറ്റുവാങ്ങി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe