കൊയിലാണ്ടി: പെരുവട്ടൂർ, പുനത്തിൽ മീത്തൽ വീട്ടിൽ സുനിൽ കുമാർ (57)നു ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് നൗഷാദലി കെ, പോക്സോ നിയമ പ്രകാരം ശിക്ഷ വിധിച്ചത്.
2021 ൽ ആണ് കേസ് ആസ്പദമായ സംഭവം, പ്രതിയുടെ വീട്ടിൽ കളിക്കാൻ പോയ കുട്ടിയെ പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു, തിരികെ വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളോട് കാര്യം പറയുകയായിരുന്നു.
കൊയിലാണ്ടി പോലീസ് രജിസ്റ്റർ ചെയ്ത കേസ്സ് സബ് ഇൻസ്‌പെക്ടർ അനൂപ് എം ൽ ആണ് അന്വേഷിച്ചത്, പ്രോസീക്യൂഷനു വേണ്ടി അഡ്വ പി ജെതിൻ ഹാജരായി.