കൊയിലാണ്ടി: ചെരിപ്പ് കടയിലെത്തിയ പതിനൊന്നുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ വ്യാപാരി പോക്സോ കേസിൽ അറസ്റ്റിൽ. ടൗണിൽ പെട്രോൾ പമ്പിന് എതിർവശത്തുള്ള ‘താജ് ഫൂട്ടുവെയർ’ ഉടമ ആഷിഖ് (56) ആണ് കൊയിലാണ്ടി പോലീസിന്റെ പിടിയിലായത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. കടയിൽ ചെരിപ്പ് വാങ്ങാനായി എത്തിയ പെൺകുട്ടിയോട് ഇയാൾ അപമര്യാദയായി പെരുമാറുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. പെൺകുട്ടി ഉടൻതന്നെ ബഹളംവെച്ചതിനെ തുടർന്ന് നാട്ടുകാർ സ്ഥലത്ത് ഓടിക്കൂടുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.സ്ഥലത്തെത്തിയ കൊയിലാണ്ടി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. തുടർന്ന് പോക്സോ നിയമപ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കൊയിലാണ്ടിയിൽ കടയിലെത്തിയ 11 കാരിക്കുനേരെ ലൈംഗികാതിക്രമം; കടയുടമ പോക്സോ കേസിൽ അറസ്റ്റിൽ
Sep 22, 2026, 1:09 pm GMT+0000
payyolionline.in
