കൊയിലാണ്ടിയിൽ സൗഹൃദത്തിന്റെ ഓർമ്മ പുതുക്കി തെങ്ങിലകത്ത് കുടുംബ സംഗമം നടന്നു

news image
Jul 14, 2024, 3:56 pm GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടി തെങ്ങിലകത്ത് കുടുംബ സംഗമം മൂന്നാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. മുഖ്യരക്ഷാധികാരിയും മുതിർന്ന അംഗവുമായ ടി എ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. മുഖ്യഅതിഥിയായി എം എൽ എ കാനത്തിൽ ജമീല  മുഖ്യ പ്രഭാഷണം നടത്തി. ചെയർമാൻ ടി എ ഇമ്പിച്ചിഅഹമ്മദ് അധ്യക്ഷനും വൈസ് കൺവീനർ ടി എ അബ്ദുൽ ഹമീദ് സദസ്സിനെ അഭിസംബോധനം ചെയ്തു സംസാരിച്ചു.


ടി എ സേലാം, എം മുഹമ്മദ്അലി, യു അബ്ദുൽ ഖാദർ, കെ വി അബ്ദുൽ റഹ്മാൻ, എം സലീം, സഹീർ ഗാലക്സി, എം എ ബഷീർ, എം ജാഫർ, പ്രവാസിപ്രധിനിധി കെ എം ഷെരീഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. വൈസ് ചെയർമാൻ വി സി റസാക്ക് സ്വാഗതവും ടി എ സുൽത്താൻ നന്നിയും പറന്നു കുടുംബത്തിലെ മുതിർന്നവരെ ആദരിക്കുന്ന ചടങ്ങും നടന്നു. കൂടാതെ കുട്ടികളുടെ കലാ പരിപാടികളും നടന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe