ഗ്രന്ഥശാല പ്രസ്ഥാനത്തെ തകർക്കാനുള്ള നീക്കത്തെ ചെറുത്തുതോൽപ്പിക്കും: കാനത്തിൽ ജമീല എംഎൽഎ

news image
Oct 31, 2023, 4:03 am GMT+0000 payyolionline.in

പയ്യോളി : ഗ്രന്ഥശാല പ്രസ്ഥാനത്തെ തകർക്കാനുള്ള ഏതൊരു നീക്കത്തെയും ചെറുത്തുതോൽപ്പിക്കാൻ ജനകീയ മുന്നേറ്റങ്ങൾ ഉയർന്നു വരണമെന്ന് കാനത്തിൽ ജമീല എം എൽ എ അഭിപ്രായപ്പെട്ടു. അക്ഷരങ്ങളെ ഭയക്കുന്നവരാണ് ഗ്രന്ഥശാലകളെയും, ഗ്രന്ഥശാല പ്രസ്ഥാനങ്ങളെയും തകർക്കാനുള്ള നിയമ നിർമാണങ്ങളുമായി മുന്നോട്ട് വരുന്നത്. ഒരു രാജ്യം ഒരുഡിജിറ്റൽ ലൈബ്രറി എന്ന ആശയം ഫാസിസ്റ്റു തന്ത്രമാണ് എന്നും എം എൽ എ പറഞ്ഞു.

 

കൊയിലാണ്ടി താലൂക് ലൈബ്രറി കൌൺസിൽ സംഘടിപ്പിച്ച ഗ്രന്ഥശാല സംരക്ഷണ സദസ്സ് പയ്യോളിയിൽ ഉദ്ഘാടനം  ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. താലൂക്ക്  ലൈബ്രറി കൌൺസിൽ സെക്രട്ടറി കെ വി രാജൻ അധ്യക്ഷനായിരുന്നു. ഡോ :എം സി അബ്ദുൽ നാസർ മുഖ്യപ്രഭാഷണം നടത്തി. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജമീല സമദ്, സി കുഞ്ഞമ്മദ്, പി എം അഷ്‌റഫ്‌, കെ ജയകൃഷ്ണൻ, കെ വി ചന്ദ്രൻ, കെ പദ്മനാഭൻ മാസ്റ്റർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe