ഒഞ്ചിയം ഗവ. യു.പി സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷം ശ്രദ്ധേയമായി

news image
Aug 15, 2023, 10:13 am GMT+0000 payyolionline.in

വടകര: ഒഞ്ചിയം ഗവ. യു.പി സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷം വേറിട്ട പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. ഗാന്ധിജി, ജവഹർലാൽ നെഹ്റു,ഝാൻസി റാണി, ഭഗത് സിംഗ്, സരോജിനി നായിഡു തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷത്തിൽ വിദ്യാർത്ഥികൾ റാലിയിൽ അണിനിരന്നത് നാട്ടുകാരിലും വിദ്യാർത്ഥികളിലും കൗതുകമുണർത്തി.

സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് മത്സരം, ഐക്യദാർഢ്യ പ്രതിജ്ഞ, ദേശഭക്തിഗാനാലാപനം തുടങ്ങിയ പരിപാടികൾ നടന്നു. പ്രധാന അധ്യാപകൻ പ്രമോദ്.എം.എൻ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ഹരിദാസൻ അധ്യക്ഷത വഹിച്ചു. ബിജു മൂഴിക്കൽ, സുജിത്ത് കുമാർ, സുരഭി ഇ.സി, ശ്രീജ, പ്രദീപ് കുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe