തിക്കോടി: തിക്കോടി ടൗണിൽ അടിപ്പാത അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് മസ്ജിദു സ്വാലിഹീൻ ഇസ്ലാമിക് സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ നടത്തി. ബഷീർ കെ യുടെ അധ്യക്ഷതയിൽ തിക്കോടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ. വിശ്വൻ ധർണ്ണ ഉദ്ഘാടനം ചെയ്തു.
മുഹമ്മദലി.കെ, ഭാസ്കരൻ തിക്കോടി, ആയിഷാബി ടീച്ചർ, മൊയ്തു തഖ്വ, അബ്ദുള്ള പി, ബഷീർ മാസ്റ്റർ എന്നിവർ സംസാരിച്ചു. സബീൽ സി.പി സ്വാഗതവും ആദിൽ സിദ്ദീഖ് നന്ദിയും പറഞ്ഞു.