തൃക്കോട്ടൂർ എ.യു.പി സ്കൂളിൽ സംയുക്ത ഡയറി പ്രകാശനവും പാരന്റൈൻ ക്ലാസ്സും

news image
Feb 12, 2024, 5:23 pm GMT+0000 payyolionline.in

തിക്കോടി: തൃക്കോട്ടൂർ എ.യു.പി സ്കൂളിലെ ഒന്ന്, രണ്ട് ക്ലാസ്സുകളിലെ സംയുക്ത ഡയറി, ഇംഗ്ലീഷ് മാസിക എന്നിവയുടെ പ്രകാശന കർമ്മം തിക്കോടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് നിർവ്വഹിച്ചു. കുരുന്നുകളുടെ ഈ ഉദ്യമം വൻ വിജയം തന്നെയാണെന്ന് അഭിപ്രായപ്പെട്ടു. വാർഡ് മെമ്പർ ജയകൃഷ്ണൻ ചെറുകുറ്റി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ് മാസ്റ്റർ ജി.പി സുധീർ സ്വാഗത ഭാഷണം നടത്തി.

പി.ടി.എ പ്രസിഡന്റ് എ.വി ഷിബു , മാനേജർ രാജകൃഷ്ണൻ ,എം.പി.ടി.എ പ്രസിഡന്റ് അഞ്ജലി ദിനേശ്, അക്കാദമിക് കൗൺസിൽ കൺവീനർ ബിന്ദു പുലപ്പാടി എന്നിവർ ആശംസകൾ അർപ്പിച്ചു. ബി.ആർ.സി. ടെയിനർ സുനിൽകുമാർ സമ്മാനദാനം നടത്തി. കുട്ടികളോടുള്ള സ്നേഹപ്രകടനം, സമീപനം എന്നിവയെ ക്കുറിച്ചു  രംഗീഷ് കടവത്ത് രക്ഷിതാക്കളുമായി സംവദിച്ചു. സ്റ്റാഫ് സെക്രട്ടറി എസ്.കെ അനീഷ് നന്ദി രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe