തുറയൂർ: ബി.ടി.എം. എച്ച്.എസ്. എസ്സ് സ്കൂളിൽ ലഹരി വിമുക്ത ദിനം ആചരിച്ചു. മദ്യനിരോധന സമിതിയുടെ സംസ്ഥാന പ്രസിഡന്റ് ഇയ്യചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ്, സ്കൗട്ട്, ഗൈഡ്സ് , ജെ. ആർ.സി. വിദ്യാർത്ഥികൾ പങ്ക് ചേർന്നു.
കുഞ്ഞികൃഷ്ണൻ മാസ്റ്റർ ലഹരിയുടെ ദോഷത്തെക്കുറിച്ചും ലഹരിക്ക് അടിമയാവുന്നതിനെ കുറിച്ചും വിദ്യാർത്ഥികൾക്ക് ബോധവൽകരണം നടത്തി. ക്ലാസിനെ കുറിച്ച് എൻ.എസ്. എസ്. ക്യാപ്പ്റ്റൻ അലിഫ്, ഗൈഡ്സ് ലീഡർ നിഹാല ഫാത്തിമ സംസാരിച്ചു. എൻ.എസ്. എസ്. പ്രോഗ്രാം ഓഫീസർ കെ. സറീന സ്വാഗതവും ഗൈഡ്സ് ക്യാപ്റ്റൻ ബുഷറ സി നന്ദിയും പറഞ്ഞു.