പയ്യോളി: പയ്യോളി ആസ്ഥാനമായി പയ്യോളിഅർബൻ കോ.ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരി ച്ചു. പയ്യോളിയിൽ ചേർന്ന സൊസൈറ്റി അംഗങ്ങളുടെ പൊതുയോഗം ഒമ്പതംഗ ഭരണസമിതിയെ തെരഞ്ഞെടുത്തു. ടി ചന്തു, പി വി മനോജൻ , കെ രാമചന്ദ്രൻ, കെ ധനഞ്ജയൻ, എം കെ രാജേന്ദ്രൻ, കെ ടി കേളപ്പൻ, വി കെ ബിജു,ടി അരവിന്ദാക്ഷൻ, പി ഷാജി എന്നിവരാണ് ഭരണസമിതി അംഗങ്ങൾ.

പയ്യോളി അർബൻ കോ ഓപ്റേറ്റീവ് സൊസൈറ്റി രൂപീകരണ യോഗത്തിൽ സർട്ടിഫിക്കറ്റും ബൈലോയും യൂണിറ്റ് സഹകരണ ഇൻസ്പെക്ടർ മനോജ് ഓണററി സെക്രട്ടറി കെ രാമചന്ദ്രനെ ഏൽപ്പിക്കുന്നു.
ഭാരവാഹികളായി പ്രസിഡൻ്റ് ടി ചന്തു, വൈസ് പ്രസിഡൻ്റ് പി വി മനോജൻ, ഓണററി സെക്രട്ടറി കെ രാമചന്ദ്രൻ എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തിൽ സഹകരണസംഘം യൂണിറ്റ് ഇൻസ്പെക്ടർ മനോജ് പങ്കെടുത്തു. സർട്ടിഫിക്കറ്റും ബൈലോയും ഓണററി സെക്രട്ടറിയെ ഏൽപ്പിച്ചു.