പയ്യോളി: സ്റ്റുഡിയോ, സ്റ്റുഡിയോ ഇതര ഫോട്ടോഗ്രാഫി-വീഡിയോഗ്രാഫി സേവനങ്ങൾക്ക് പുതിയ നിരക്ക് ഈ വരുന്ന ജൂലൈ 1 ബുധനാഴ്ച മുതൽ നിലവിൽ വരും. കഴിഞ്ഞ 5 വർഷമായി നിലനിന്നിരുന്ന നിരക്കുകളിൽ നിന്നാണ് ചെറിയ തോതിലുള്ള വർദ്ധനവ് വരുത്താൻ തീരുമാനിച്ചിരിക്കുന്നത്.
ദൈനംദിന ഉപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് പുറമെ, ഫോട്ടോഗ്രാഫി മേഖലയിലെ അസംസ്കൃത വസ്തുക്കളുടെയും അത്യാധുനിക ഉപകരണങ്ങളുടെയും വിലയിലുണ്ടായ വർദ്ധനവാണ് നിരക്ക് പുതുക്കാൻ കാരണമായതെന്ന് ഭാരവാഹികൾ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ സേവന നിരക്കുകൾ വർദ്ധിപ്പിക്കാൻ തങ്ങൾ നിർബന്ധിതരാവുകയായിരുന്നുവെന്നും പ്രിയപ്പെട്ട ഉപഭോക്താക്കൾ ഈ തീരുമാനത്തോട് പൂർണ്ണമായി സഹകരിക്കണമെന്നും അസോസിയേഷൻ അഭ്യർത്ഥിച്ചു.
സ്റ്റുഡിയോ ഓണേഴ്സ് അസോസിയേഷൻ പയ്യോളി മേഖല പ്രസിഡന്റ് സേതുമാധവൻ (എഡിറ്റേഴ്സ്), ജനറൽ സെക്രട്ടറി സുബീഷ് (യുവ) എന്നിവരാണ് സംയുക്ത പ്രസ്താവനയിലൂടെ പുതിയ നിരക്ക് വർദ്ധനവിന്റെ വിവരം അറിയിച്ചത്.
