പയ്യോളി : ബിജെപി മുൻ കൊയിലാണ്ടി മണ്ഡലം വൈസ് പ്രസിഡൻ്റും സാമൂഹിക പ്രവർത്തകനുമായ പള്ളിക്കര പിലാച്ചേരി വിശ്വനാഥൻ (62) അന്തരിച്ചു. രാഷ്ട്രീയ മേഖലയ്ക്ക് പുറമെ സാംസ്കാരിക, സാമൂഹിക രംഗങ്ങളിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. ഫാർമസിസ്റ്റ് അസോസിയേഷൻ മുൻ ജില്ലാ പ്രസിഡൻ്റ്, പരിസ്ഥിതി സംരക്ഷണ സമിതി ഭാരവാഹി, മന്നത്ത് വിഘ്നേഷ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ, ഗ്രാമസേവാ സമിതി കൺവീനർ തുടങ്ങിയ വിവിധ ഉത്തരവാദിത്തങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. നന്തിയിൽ കോട്ടക്കൽ ആര്യവൈദ്യശാലയുടെ ഏജൻസി നടത്തിവരികയായിരുന്നു.
ഭാര്യ: ശ്രീജ വി. എ. (അധ്യാപിക, എസ്.കെ.എം.ജെ.എച്ച്.എസ്.എസ്, കൽപ്പറ്റ).
മക്കൾ: അജയ് ആസാദ്, അജയ് ആനന്ദ്.
സഹോദരങ്ങൾ: രവീന്ദ്രനാഥൻ (റിട്ട. സെക്രട്ടേറിയറ്റ് ജീവനക്കാരൻ), സതീരത്നം (അധ്യാപിക, ബി.വൈ.കെ.വി.എച്ച്.എസ്.എസ്, വളവന്നൂർ), ബാലചന്ദ്രൻ (റിട്ട. ആർമി). സംസ്കാരം ഇന്ന് രാത്രി 9 മണിക്ക് നടക്കും.
ബിജെപി മുൻ കൊയിലാണ്ടി മണ്ഡലം വൈസ് പ്രസിഡൻ്റ് പള്ളിക്കര പിലാച്ചേരി വിശ്വനാഥൻ അന്തരിച്ചു
May 5, 2026, 2:03 pm GMT+0000
payyolionline.in
ഭരണമാറ്റത്തിന് പിന്നാലെ കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു
`മുഖ്യമന്ത്രീ സതീശാ…’, എറണാകുളത്ത് വി ഡി സതീശന് ഉജ്ജ്വല സ്വീകരണം; ..
