നന്തിബസാർ: നാടിൻ്റെ അഭിമാനമായി മാറിയ ഡോക്ടർമാരെ മൂടാടി മുസ്ലിം ലീഗ് ആദരിച്ചു. ഡോക്ടർമാരായ നാരങ്ങോളിക്കുളത്തെ കുരിക്കളവിട ഹമീദിന്റെ മകൾ ഡോ: ഹനാൻ ഹമീദിനേയും, കടലൂരിലെ മൊയ്തീൻ കോയയുടെ മകൾ ഡോക്ടർ മുബഷിറയദയേയും, പുളിമുക്കിലെ ഓടോത്താഴ മുസ്തഫയുടെ മകൾ ഡോക്ടർ ഷാനിദ വഫ മുസ്തഫ യേയും മൂടാടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മോമെന്റോ നൽകി ആദരിച്ചു.


 
                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            