നന്തിബസാർ: നവംബർ 5,6,7,8 തീയതികളിൽ സി കെ ജി എം ച്ച് എസ് എ സ് ചിങ്ങപുരം സ്കൂളിൽ നടക്കുന്ന മേലടി ഉപജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം മൂടാടി ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് സി കെ ശ്രീകുമാർ മേലടി എ ഇ ഒ.അസീസിന് നൽകി പ്രകാശനം ചെയ്തു.

കലോത്സവത്തിന്റെ ലോഗോ സി.കെ.ശ്രീകുമാർ പ്രകാശനം ചെയ്യുന്നു.
അർജുൻ മഠത്തിൽ അധ്യക്ഷനായി. ടി.എം. രജുല , വി.ശ്യാമള പ്രിൻസിപ്പൽ, വി.സജിത ഹെഡ്മിസ്ട്രെസ്സ്,സജീവൻ കുഞ്ഞോത്ത്, സതീഷ് ബാബു, അബ്ദുൽ കരീം, ഷിഹാസ് ബാബു, സംസാരിച്ചു. സുഭാഷ് സമത സ്വാഗതവും സുധീഷ് മാസ്റ്റർ നന്ദിയും പറഞ്ഞു.