മേലടി ഉപജില്ലാ ശാസ്ത്രമേള സമാപിച്ചു

news image
Oct 25, 2024, 2:05 pm GMT+0000 payyolionline.in

കീഴരിയൂർ : ശ്രീ വാസുദേവാശ്രമം ഗവ ഹൈസ്കൂൾ നടുവത്തൂർ, നമ്പ്രത്ത്കര യു പി സ്കൂൾ എന്നീ വിദ്യാലയങ്ങളിൽ വച്ച് നടന്ന മേലടി ഉപജില്ല ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തി പരിചയമേള സമാപിച്ചു. ഐ ടി മേളയിൽ ഒന്നാം സ്ഥാനം കിഴൂർ എ യുപി സ്കൂളും രണ്ടാം സ്ഥാനം ജിവിഎച്ച്എസ്എസ് മേപ്പയൂരും നേടി. മൂന്നാം സ്ഥാനം ജിയുപിഎസ് കീഴൂർ, തൃക്കോട്ടൂർ എ യു പി എസ്, സേക്രഡ് ഹാർട്ട് യു.പി സ്കൂൾ എന്നീ സ്കൂളുകൾ പങ്കിട്ടു.ഹൈസ്കൂൾ വിഭാഗം ഐടി മേളയിൽ ഒന്നാം സ്ഥാനം ജിവിഎച്ച്എസ്എസ് മേപ്പയൂരും ,രണ്ടാം സ്ഥാനം സി കെ ജി എം എച്ച് എസ് ചിങ്ങപുരവും മൂന്നാം സ്ഥാനം ബി ടി എം എച്ച് എസ് തുറയൂരും നേടി.ഐടി മേളയിൽ ഹയർ സെക്കണ്ടറി വിഭാഗം ഒന്നാം സ്ഥാനം ജിവിഎച്ച്എസ്എസ് മേപ്പയ്യൂർ രണ്ടാം സ്ഥാനം ജിഎച്ച്എസ് ആവള കുട്ടോത്ത്മൂന്നാം സ്ഥാനം ടി എസ് ജിവിഎച്ച്എസ്എസ് പയ്യോളി എന്നീ സ്കൂളുകളും കരസ്ഥമാക്കി. ഗണിതശാസ്ത്രമേളയിൽ എൽ പി വിഭാഗം ഒന്നാം സ്ഥാനം ചെറുവണ്ണൂർ എ എൽ പി യും രണ്ടാം സ്ഥാനം എസ്എൻ ബി എം ജിയു .പി എസ് മേലടി യും നേടി.മൂന്നാം സ്ഥാനം സേക്രട്ട് ഹാർട്ട് സ്കൂൾ പയ്യോളിയും കെ ജി എം യു പി എസ് കൊഴുക്കല്ലൂരും പങ്കിട്ടു.


യുപി വിഭാഗം ഗണിതശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം കെ ജി എം എസ് കൊഴുക്കല്ലൂർ നേടി. രണ്ടാം സ്ഥാനം തൃക്കോട്ടൂർ യു പി സ്കൂളും, കിഴൂർ എ യുപി സ്കൂളും പങ്കിട്ടു. മൂന്നാം സ്ഥാനം നേടിയത് ജി എച്ച്.എസ് ചെറുവണ്ണൂരാണ്.
എച്ച് എസ് വിഭാഗം ഗണിതശാസ്ത്രമേളയിൽ ടി എസ് ജിവിഎച്ച്എസ്എസ് പയ്യോളി ഒന്നാം സ്ഥാനവും ജിവിഎച്ച്എസ്എസ് മേപ്പയ്യൂർ രണ്ടാം സ്ഥാനവും ബി ടി എം എച്ച് എസ് തുറയൂർ മൂന്നാം സ്ഥാനവും നേടി. ഹയർസെക്കണ്ടറി വിഭാഗം ഗണിതശാസ്ത്രമേളയിൽ ജിഎച്ച്എസ് ആവള കുട്ടോത്ത് ഒന്നാം സ്ഥാനവും ബി ടി എം എച്ച് എസ് എസ് തുറയൂർ രണ്ടാം സ്ഥാനവും ജിവിഎച്ച്എസ്എസ് മേപ്പയ്യൂർ മൂന്നാം സ്ഥാനവും നേടി.

ശാസ്ത്ര മേളയിൽ എൽ പി വിഭാഗം ഒന്നാം സ്ഥാനം ചെറുവണ്ണൂർ എൽപിഎസ്, വീരവഞ്ചേരി എൽപി സ്കൂൾ എന്നിവർ പങ്കിട്ടു. രണ്ടാം സ്ഥാനം ഗവൺമെൻറ് മാപ്പിള എൽ.പി സ്കൂൾ ആവളയും സേക്രഡ് ഹാർട്ട് യു പി സ്കൂളും പങ്കിട്ടു. മൂന്നാം സ്ഥാനം ആ വളയു.പി സ്കൂളും അയനിക്കാട് എ എൽ പി സ്കൂളും പങ്കിട്ടു.യുപി വിഭാഗം ശാസ്ത്ര മേളയിൽ വിമംഗലം യുപി സ്കൂൾ ഒന്നാം സ്ഥാനവും വി ഇ എം യുപി സ്കൂൾ രണ്ടാം സ്ഥാനവും സി കെ ജി എം എച്ച് എസ് ചിങ്ങപുരം മൂന്നാം സ്ഥാനവും നേടി.ഹൈസ്കൂൾ വിഭാഗം ശാസ്ത്ര മേളയിൽ സികെജി എം എച്ച് എസ് ചിങ്ങപുരം ഒന്നാം സ്ഥാനവും ജിവിഎച്ച്എസ്എസ് മേപ്പയ്യൂർ രണ്ടാം സ്ഥാനവും ടി എസ് ജിവിഎച്ച്എസ്എസ് പയ്യോളി മൂന്നാം സ്ഥാനവും നേടി.ഹയർസെക്കൻഡറി വിഭാഗം ശാസ്ത്ര മേളയിൽ ജിവിഎച്ച്എസ്എസ് മേപ്പയ്യൂർ ഒന്നാംസ്ഥാനവും
ടി എസ് ജിവിഎച്ച്എസ്എസ് പയ്യോളി രണ്ടാം സ്ഥാനവും സി കെ ജി എം എച്ച്എസ്എസ് ചിങ്ങപുരം മൂന്നാം സ്ഥാനവും നേടി.

സാമൂഹ്യ ശാസ്ത്ര മേളയിൽ എൽ പി വിഭാഗം ഒന്നാം സ്ഥാനം വെണ്ണറോട് എൽ പി സ്കൂൾ , വീരവഞ്ചേരി എൽ പി സ്കൂൾ എന്നീ സ്കൂളുകൾ പങ്കിട്ടു. രണ്ടാം സ്ഥാനം വി ഇ എം യു പി സ്കൂൾ നേടി .മൂന്നാം സ്ഥാനം എസ് എൻ ബി എം യു പി സ്കൂൾ ചെറുവണ്ണൂർ എ എൽ പി സ്കൂൾ എന്നീ സ്കൂളുകൾ പങ്കിട്ടു. സാമൂഹ്യ ശാസ്ത്രമേള യുപി വിഭാഗം ജിഎച്ച്എസ് ചെറുവണ്ണൂർ ഒന്നാംസ്ഥാനവും ഇരിങ്ങത്ത് യുപി സ്കൂൾ രണ്ടാംസ്ഥാനവും ജിയുപിഎസ് തുറയൂർ മൂന്നാംസ്ഥാനവും നേടി. സാമൂഹ്യശാസ്ത്ര മേള ഹൈസ്കൂൾ വിഭാഗം ടി എസ് ജിവിഎച്ച്എസ്എസ് പയ്യോളി ഒന്നാംസ്ഥാനവും സി കെ ജി എം എച്ച്എസ്എസ് ചിങ്ങപുരം രണ്ടാം സ്ഥാനവും ജിവിഎച്ച്എസ്എസ് മേപ്പയ്യൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.സാമൂഹ്യ ശാസ്ത്രമേള ഹയർസെക്കണ്ടറി വിഭാഗം ജിവിഎച്ച്എസ്എസ് മേപ്പയ്യൂർ ഒന്നാം സ്ഥാനം ടി എം ജി വിഎച്ച്എസ്എസ് പയ്യോളി രണ്ടാംസ്ഥാനവും സി കെ ജി എം എച്ച് എസ് എസ് ചിങ്ങപുരം മൂന്നാംസ്ഥാനവും നേടി.
പ്രവൃത്തി പരിചയ മേളയിൽ എൽ പി വിഭാഗം ഓവറോൾ ഒന്നാം സ്ഥാനം ചെറുവണ്ണൂർ എ എൽ പി സ്കൂളും രണ്ടാം സ്ഥാനം കിഴൂർ എയുപി സ്കൂൾ മൂന്നാംസ്ഥാനം ജെംസ് എൽ പിഎസ് പയ്യോളി അങ്ങാടിയും നേടി.
പ്രവൃത്തി പരിചയമേള യുപി വിഭാഗത്തിൽ യഥാക്രമം ഒന്ന്, രണ്ട്,മൂന്ന് സ്ഥാനങ്ങൾ യഥാക്രമം ജി യു പി എസ് തുറയൂർ , കെജിഎംഎസ് കൊഴുക്കല്ലൂർ , തൃക്കോട്ടൂർ എ യു പി സ്കൂൾ എന്നീ സ്കൂളുകൾ നേടി.പ്രവൃത്തി പരിചയമേള ഹൈസ്കൂൾ വിഭാഗം ജിവിഎച്ച്എസ്എസ് മേപ്പയ്യൂർ , ടി എസ് ജിവിഎച്ച്എസ്എസ് പയ്യോളി ,.ജിഎച്ച്എസ്എസ് ചെറുവണ്ണൂർ എന്നീ സ്കൂളുകൾ യഥാക്രമം ഒന്ന്,രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി. പ്രവൃത്തിപരിചയമേള ഹയർ സെക്കൻഡറി വിഭാഗം ജിവിഎച്ച്എസ്എസ് മേപ്പയ്യൂർ ഒന്നാം സ്ഥാനവും ടി.എസ് ജി.വി എച്ച്.എസ് എസ് പയ്യോളി രണ്ടാം സ്ഥാനവും ബിടിഎം ഹൈസ്കൂൾ തുറയൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സമാപന സമ്മേളനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു .കീഴരിയൂർ വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ അമൽ സരാഗ അധ്യക്ഷത വഹിച്ച ചടങ്ങിൽ മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രസന്ന പി മുഖ്യാതിഥിയായി. ആശംസകൾ അർപ്പിച്ചു കൊണ്ട് മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിത ബാബു ,മേലടി എ. ഇ. ഒ ഹസീസ് പി ,ഹയർസെക്കണ്ടറി പ്രിൻസിപ്പൽ അമ്പിളി, ,ബിആർസി ട്രെയിനർ അനീഷ് പി
,പിടിഎ പ്രസിഡണ്ട്
ടി ഇ ബാബു,എം പി ടി എ പ്രസിഡന്റുമാരായ ഉമൈബാനു, മിനി എം.എം എന്നിവർ സംസാരിച്ചു. ഹൈസ്കൂൾ എച്ച്.എം അജിത സി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ രജിത്ത് ടി കെ നന്ദിയും രേഖപ്പെടുത്തി.  ചടങ്ങിൽ വിവിധ മേളകളിൽ ഓവറോൾ ചാമ്പ്യന്മാരായ വിദ്യാലയങ്ങൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe