വനിതകൾക്ക് സൗജന്യ യാത്രാ പദ്ധതി: യു.ഡി.എഫ് സർക്കാരിന് അഭിവാദ്യം അർപ്പിച്ച് പയ്യോളിയിൽ കോൺഗ്രസ് പ്രകടനം

news image
Jun 15, 2026, 3:54 pm GMT+0000 payyolionline.in

പയ്യോളി: യു.ഡി.എഫ് സർക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന ‘ഇന്ദിരാ ഗാരന്റി’ പദ്ധതിയുടെ ഭാഗമായി കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കായി ‘പ്രിയമോടെ പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി യാഥാർത്ഥ്യമാക്കിയതിൽ യു ഡി എഫ് സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി.

പയ്യോളി ടൗണിൽ നടന്ന ആഹ്ലാദ പ്രകടനത്തിന് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.എം. അഷ്റഫ്, പടന്നയിൽ പ്രഭാകരൻ, മുജേഷ് ശാസ്ത്രി, കെ.ടി. സിന്ധു, എൻ.എം. മനോജ്, സി.കെ. ഷെഹനാസ്, കെ.ടി. രാജീവൻ, പി.എം. ഹരിദാസ്, ഷനോജ്, എൻ.എം. മോഹനൻ മാസ്റ്റർ, അശോകൻ കിഴക്കേയിൽ, ടി. ഉണ്ണികൃഷ്ണൻ തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe