വൻമുഖം ഹൈസ്കൂളിൽ ശിൽപശാലയും കഥോത്സവവും ശ്രദ്ധേയമായി

news image
Jul 11, 2023, 2:46 am GMT+0000 payyolionline.in

നന്തി ബസാർ : വൻമുഖം ഗവ: ഹൈസ്കൂളിൽ ശിൽപശാലയും കഥോൽസവവും അരങ്ങേറി. ശിൽപശാല ബിആർസി കോർഡിനേറ്റർ സജ്ന ഉദ്ഘാടനം  ചെയ്തു.വിദ്യാർത്ഥികൾക്കായി അനേകം കളിപ്പാട്ടങ്ങൾ നിർമ്മിക്കുവാൻ ഉള്ള വേദിയായി.

‘ഒരു കഥ കേട്ടാലോ ‘ എന്ന പേരിൽ കഥോൽസവം വാർഡ് മെമ്പർ റഫീഖ് പുത്തലത്ത് ഉൽഘാടനം ചെയ്തു.സംസ്ഥാന ബാലവേദി ചെയർമാൻ എൻ.ശശിധരൻ നായർ മുഖ്യാതിഥിയായിരുന്നു. എച് എം.സുചിത്ര ടീച്ചർ അദ്ധ്യക്ഷയായി. സജിന ടീച്ചർ, സുൽഫത്ത് ടീച്ചർ, ദിവ്യ ടീച്ചർ, സീനിയർ അസി: സുജ ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പ്രദീപൻ കൈപ്രത്ത് നന്ദിയും പറഞ്ഞു. പരിപാടി രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും നവ്യാനുഭവമായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe