മേലടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടര്‍ നിയമനം ; അഭിമുഖം  ജനുവരി  31ന്

news image
Jan 29, 2023, 10:56 am GMT+0000 payyolionline.in

പയ്യോളി  : മേലടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഒ പി പ്രവർത്തനത്തിനായി  ഡോക്ടറെ ദിവസവേതന അടിസ്ഥാനത്തിൽ (ബ്ലോക്ക് പഞ്ചായത്ത് പ്രോജക്ട് പ്രകാരം) താൽക്കാലിക നിയമനം നടത്തുന്നു.

അഭിമുഖം  ജനുവരി  31 ന് രാവിലെ 11 മണിക്ക് ആശുപത്രി കോൺഫറൻസ് ഹാളിൽ നടക്കും. പ്രായപരിധി 18-42
യോഗ്യത: പി എസ് സി നിഷ്കർഷിക്കുന്ന യോഗ്യത,
എം.ബി.ബി.എസ്, ടി.സി.എം.സി . അഭിമുഖത്തിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഇൻ്റെർവ്യുവിന് പങ്കെടുക്കുമ്പോൾ ഹാജരാക്കേണ്ടതാണെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe