പയ്യോളി: തച്ചൻകുന്ന് ലഹരി വിരുദ്ധ ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ മനുഷ്യ ചങ്ങലയും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. കീഴൂർ എ യു പി സ്കൂൾ മുതൽ അട്ടക്കുണ്ട വരെ ഒന്നര കിലോമീറ്റർ നീളത്തിലാണ് മനുഷ്യചങ്ങലയിൽ ആളുകൾ അണിനിരന്നത്. വീട്ടമ്മമാരുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യം ശ്രദ്ധേയമായി . തുടർന്ന് നടന്ന പൊതുയോഗം മുനിസിപ്പൽ ചെയർമാൻ വടക്കയിൽ ഷഫീഖ് ഉദ്ഘാടനം ചെയ്തു . ലഹരി വിരുദ്ധ സമിതി ചെയർമാൻ കാര്യാട്ട് നാരായണൻ അധ്യക്ഷനായി .
ഡിവിഷൻ കൗൺസിലർമാരായ കാര്യാട്ട് ഗോപാലൻ , സി കെ ഷഹനാസ്, ഷജിമിന അസൈനാർ എന്നിവരും രാഷ്ട്രീയ കലാസാംസ്കാരിക സംഘടന പ്രതിനിധികളായ എം വി ബാബു, കുറുമണ്ണിൽ രവീന്ദ്രൻ , പ്രഭാകരൻ പ്രശാന്തി കൊമ്മുണ്ടാരി അസൈനാർ മാതാണ്ടി അശോകൻ , എം പി ചന്ദ്രൻ , തോട്ടത്തിൽ ചന്ദ്രൻ, കുനിയിൽ രമേശൻ, മഹേഷ് കോമത്ത് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
തുടർ പ്രവർത്തനങ്ങളായി വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തുമെന്ന് സംഘാടകസമിതി അറിയിച്ചു .കൺവീനർ സി.കൃഷ്ണൻ സ്വാഗതവും ട്രഷറർ കാട്ടു കണ്ടി ഹംസ നന്ദിയും പറഞ്ഞു.