ന്യൂമാഹി: മുതിർന്ന മാധ്യമ പ്രവർത്തകനും മാഹി മലയാള മനോരമ ലേഖകനുമായ പളളൂർ സ്പിന്നിങ്ങ് മിൽ റോഡിൽ വയലകണ്ടി സ്റ്റോപ്പിനു സമീപം അർജുൻ നിവാസിൽ ചുണ്ടയിൽ സി.ദാസൻ (75) നിര്യാതനായി. പഴയ കാല കോൺഗ്രസ് പ്രവർത്തകനായിരുന്നു.മാഹി പ്രസ്സ് ക്ലബ്ബിൻ്റെ സ്ഥാപകാംഗവും ഭാരവാഹിയുമായിരുന്നു.ഈസ്റ്റ് പളളൂർ ഗാന്ധി മന്ദിരം സ്ഥാപകാംഗവും ഭാരവാഹിയുമാണ്.
ഭാര്യ: കേളൻകണ്ടി വിമല.
മക്കൾ: രമ്യ (തലശ്ശേരി ജില്ലാ കോടതി ), ഭവ്യ ദാസ് (അസി. മാനേജർ , കനറാ ബാങ്ക് പള്ളൂർ ), അർജുൻദാസ് (ജേർണലിസം വിദ്യാർത്ഥി), പരേതയായ ദിവ്യ.
മരുമക്കൾ: രാജേഷ് ( ട്രഷറി ഓഫിസർ , തൊട്ടിൽപ്പാലം ), പ്രിയേഷ് (തലശേരി ജില്ല കോടതി ), സഹോദരങ്ങൾ: കൗസല്യ (കൂർഗ് ), വനജ (മുംബൈ) പവിത്രൻ (റിട്ട. മാനേജർ , കേരള ഗ്രാമീൺ ബാങ്ക്), ഹൈമാവതി, സുരേഷ് ബാബു, പരേതരായ സി. ഗോപാലൻ, സി. ദാമു, സി.ചന്ദ്രൻ. മുൻ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ,മുൻ മന്ത്രി കെ.പി.മോഹനൻ എം എൽ എ രമേശ് പറമ്പത്ത് എം.എൽ.എ, ന്യൂ മാഹി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അർജുൻ പവിത്രൻ, കോൺഗ്രസ്സ് നേതാക്കളായ അഡ്വ: പി.കെ.രവീന്ദ്രൻ,അഡ്വ:സി.ജി.അരുൺ, ഷാജി എം.ചൊക്ലി ,കെ.എം.പവിത്രൻ മാസ്റ്റർ, പി.കെ.മോഹനൻ, മുസ്ലിം ലീഗ് നേതാവ് ടി.എച്ച്.അസ്ലം, ദേശീയപാത സംയുക്ത സമരസമിതി മലബാർ മേഖലാ സെക്രട്ടറി പ്രദീപ് ചോമ്പാല , തുടങ്ങി ഒട്ടേറെ പ്രമുഖർ അനുശോചിച്ചു. സംസ്കാരം നാളെ രാവിലെ 10 ന് വീട്ടുവളപ്പിൽ.
മുതിർന്ന മാധ്യമ പ്രവർത്തകൻ പളളൂർ അർജുൻ നിവാസിൽ ചുണ്ടയിൽ സി.ദാസൻ നിര്യാതനായി
Nov 3, 2022, 5:10 pm GMT+0000
payyolionline.in
ചെങ്ങോട്ട് കാവ് പാളത്തിൽ കുഴി; കൊയിലാണ്ടിയിൽ ട്രെയിനുകൾ പിടിച്ചിട്ടു- വീഡിയോ
തലശ്ശേരിയിൽ പിഞ്ചുബാലനെ തൊഴിച്ചു തെറിപ്പിച്ച സംഭവത്തിൽ വധശ്രമത്തിന് കേസ്, പ്ര ..