പൊതുവിപണിയിലെ വിലവർദ്ധനവിൽ സർക്കാർ ഇടപെടണം: മഹിളാജനത പയ്യോളി മുൻസിപ്പൽ കൺവെൻഷൻ

news image
Aug 20, 2023, 1:40 am GMT+0000 payyolionline.in

പയ്യോളി :  പൊതുവിപണിയിലെ വിലവർദ്ധനവിൽ സർക്കാർ ഇടപെടണമെന്ന് മഹിളാജനത പയ്യോളി മുൻസിപ്പൽ കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാപ്രസിഡണ്ട് എം പി അജിത ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി സി നിഷാകുമാരി മുഖ്യപ്രഭാഷണം നടത്തി.

മുൻസിപ്പൽ പ്രസിഡണ്ട്‌ ഇന്ദിര മത്തത്ത് അധ്യക്ഷത വഹിച്ച പരിപാടിയിൽ രാമചന്ദ്രൻ കുയ്യണ്ടി, പി ടി രാഘവൻ, ചെറിയാവി സുരേഷ്ബാബു, കെ പി ഗിരീഷ്കുമാർ, സിന്ധുശ്രീശൻ, പുഷ്പലത എന്നിവർ സംസാരിച്ചു. പുതിയ മുൻസിപ്പൽ കമ്മിറ്റി ഭാരവാഹികളായി- സിന്ധുശ്രീശൻ പ്രസിഡന്റ്, അപർണജിതേഷ് സെക്രട്ടറി, ഇന്ദിര മത്തത്ത് ഖജാൻജി എന്നിവരെ തെരഞ്ഞെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe