പയ്യോളി: നഗരസഭയുടെ 2024 – 25 വാർഷിക പദ്ധതിയുടെ ഭാഗമായി എസ് സി വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പും വയോജനങ്ങൾക്ക് കട്ടിലുകളും നൽകി. 11 ലക്ഷം രൂപ ചിലവഴിച്ച് 32 പേർക്ക് ലാപ്ടോപ്പുകളും 105000/- രൂപ ചിലവഴിച്ച് 24 പേർക്ക് കട്ടിലുകളുമാണ് നല്കിയത്.
നഗരസഭ ചെയർമാൻ വി.കെ അബ്ദുറഹിമാൻ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിന് നഗരസഭ വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളിവളപ്പിൽ അധ്യക്ഷത വഹിച്ചു. കൺസിലർമാരായ സി.പി. ഫാത്തിമ, ആതിര എൻ.പി, ഷൈമ പി.പി എന്നിവർ സംസാരിച്ചു. സ്മിതേഷ് കെ.കെ സ്വാഗതവും എസ് സി പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥൻ പ്രൊജക്ട് ഓഫീസർ ടി.പി പ്രജീഷ് കുമാർ നന്ദിയും പറഞ്ഞു.