യുവതിയുടെ ആത്മഹത്യയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരി അറസ്റ്റില്‍

news image
Feb 18, 2026, 8:57 am GMT+0000 payyolionline.in

പത്തനംതിട്ട: യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. 35 കാരിയുടെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരിയെ പൊലീസ് അറസ്റ്റ് ചെയ്‌തത്‌. ഏനാത്ത് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഈ മാസം 14ന് പുലര്‍ച്ചെയാണ് പത്തനംതിട്ട പാണ്ടിമലപ്പുറം പറമലയിലുള്ള ഭർതൃവീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ ആത്മഹത്യ കുറിപ്പിൽ സുഹൈൽ അൻസാരിയുടെ പേര് ഉള്ളതായി പൊലീസ് പറഞ്ഞു. ഏനാത്ത് പൊലീസ് ആണ് സുഹൈലിനെ കസ്റ്റഡിയിൽ എടുത്തത്.

യുവതി എഴുതിയ മൂന്ന് ആത്മഹത്യാ കുറിപ്പുകളില്‍ ഒന്നില്‍ സുഹൈലിനെതിരേ ഗുരുതര പരാമര്‍ശം ഉണ്ടായിരുന്നു. താൻ ജീവനൊടുക്കാൻ കാരണം സുഹൈൽ ആണെന്ന് ആത്മഹത്യ കുറിപ്പിൽ എഴുതി വെച്ചിരുന്നു.

യുവതിയുടെ ആത്മഹത്യയില്‍ നാട്ടുകാരും ബന്ധുക്കളും സംശയമുന്നയിച്ചിരുന്നു. ആത്മഹത്യക്ക് കാരണം ഭര്‍ത്താവാണെന്നായിരുന്നു പൊലീസ് നിഗമനം. ഇതിന്‍റെ അടിസ്ഥാനത്തിൽ ഭർത്താവിനെ ചോദ്യം ചെയ്തതോടെ യുവതിയുടെ ഫോണ്‍ ഭര്‍ത്താവ് പോലീസിന് കൈമാറി. ഇതിലുണ്ടായിരുന്ന വാട്‌സ് ആപ്പ് ചാറ്റുകൾ പരിശോധിച്ച ശേഷമാണ് അറസ്റ്റ്.

കൊല്ലം പോരുവഴി സ്വദേശിയാണ് സുഹൈൽ. അധ്യാപകനായി ജോലി ചെയ്തിരുന്നു സുഹൈൽ രാഷ്ട്രീയ പ്രവർത്തനത്തിനായി ജോലി രാജി വെക്കുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe