പയ്യോളി:എൻ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇഗ്നൈറ്റ് വോളണ്ടിയർ ലീഡേഴ്സ് പരിശീലന പരിപാടിയുടെ രണ്ടാം ഘട്ട ഉദ്ഘാടനം ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ നിർവ്വഹിച്ചു .എൻ.എസ്.എസ്. കോഴിക്കോട് റീജിയൻ പ്രോഗ്രാം കോ ഓർഡിനേറ്റർ പിസി മുഹമ്മദ് സിറാജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കോഴിക്കോട് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ എസ്.സുധ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു .നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾ ആത്മാർത്ഥതയോടെ ചെയ്യുന്നതിൽ എന്നും മുൻ പന്തിയിൽ ആണെന്നും നാഷണൽ സർവീസ് സ്കീം നടപ്പിലാക്കുന്ന പദ്ധതികൾക്ക് ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് അനുവദിക്കുന്ന കാര്യം പരിശോധിക്കുമെന്നും യോഗത്തിൽ ഉറപ്പ് നൽകി.ഈസ്റ്റ് ജില്ലാ കോ ഓർഡിനേറ്റർ ഇ കെ ബ്രിജിത്ത് സ്വാഗതവും വെസ്റ്റ് ജില്ലാ കോ ഓർഡിനേറ്റർ കെ എൻ റഫീക് നന്ദിയും പറഞ്ഞു. പി കെ മുഹമ്മദ് റയീസ്, എം.എ. റാഫി, എം. ഹാരിസ്, സി.പി. അസ്ലം ,ബൈജു ആയടത്തിൽ,പി എം യുനുസ്,രാജേഷ് കുളങ്ങര,അഡ്വ.ജംഷിദ് ഖാലിദ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ഹരിപ്രിയ,ജോബി ജോസ് ,അനീഷ് കുമാർ,റീന തോമസ്,മൊയ്തു,സില്ലി ബി കൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
നാഷണൽ സർവീസ് സ്കീം വോളണ്ടിയർ ലീഡേഴ്സ് പരിശീലനം രണ്ടാം ഘട്ടം ആരംഭിച്ചു
Nov 18, 2026, 11:20 am GMT+0000
payyolionline.in
