പെരിന്തൽമണ്ണ: വാക്കുതർക്കത്തെ തുടർന്ന് ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ 25കാരി മരിച്ചു. കുന്നംകുളം സ്വദേശിനി ഷഹ്ന (25)ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഭർത്താവ് അരക്കുപറമ്പ് ഇബ്രാഹിംപടി ചേരിക്കല്ലൻ മുൻഷാദിനെ(31) അറസ്റ്റ് ചെയ്ത് കോടതി റിമാൻഡ് ചെയ്തു.
പ്രതിക്ക് ഭാര്യയെ സംശയമായിരുന്നുവെന്നും ഇതാണ് വാക്കുതർക്കത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. അഞ്ച് മാസം മുൻപായിരുന്നു വിവാഹം. ഇരുവരുടെയും രണ്ടാം വിവാഹമാണ്. ഇരുവർക്കും ആദ്യവിവാഹത്തില്‍ ഓരോ കുട്ടിയുമുണ്ട്.
പ്രതിയുമായി പൊലീസും ഫോറൻസിക് വിദഗ്ധരും മുൻഷാദിന്റെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. പോസ്റ്റുമോർട്ടത്തിന് ശേഷം ഷഹ്നയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.
