വനിതകൾക്ക് സൗജന്യ യാത്രാ പദ്ധതി: മേപ്പയ്യൂരിൽ യു.ഡി.എഫ് വനിതാ കമ്മിറ്റിയുടെ ആഹ്ലാദ പ്രകടനം; അഡ്വ. ഫാത്തിമ തഹലിയ എം.എൽ.എ ഉദ്ഘാടനം ചെയ്തു

news image
Jun 16, 2026, 5:07 am GMT+0000 payyolionline.in

മേപ്പയ്യൂർ: യു.ഡി.എഫ് സർക്കാരിന്റെ ‘ഇന്ദിരാ ഗാരന്റി’ പദ്ധതിയുടെ ഭാഗമായി കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് ഉത്തരവിറക്കിയതിൽ അഭിവാദ്യമർപ്പിച്ച് മേപ്പയ്യൂരിൽ ആഹ്ലാദ പ്രകടനം സംഘടിപ്പിച്ചു. മേപ്പയ്യൂർ പഞ്ചായത്ത് വനിതാ യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മേപ്പയ്യൂർ ടൗണിൽ പ്രകടനം നടത്തിയത്.

ആഹ്ലാദ പ്രകടനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പേരാമ്പ്ര എം.എൽ.എ അഡ്വ. ഫാത്തിമ തഹലിയ നിർവ്വഹിച്ചു. വനിതാ യു.ഡി.എഫ് നേതാവ് കെ.എം. ശ്യാമള ചടങ്ങിൽ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്കളായ കെ.പി. രാമചന്ദ്രൻ, പി.കെ. അനീഷ്, പറമ്പാട്ട് സുധാകരൻ, കമ്മന അബ്ദുറഹിമാൻ, എം.എം. അഷറഫ്, മുജീബ് കോമത്ത്, സി.എം. ബാബു, ഇല്ലത്ത് അബ്ദുറഹിമാൻ, കീപ്പോട്ട് അമ്മത്, ഷർമിന കോമത്ത്, എം. പ്രസന്നകുമാരി, സറീന ഒളോറ, രാധ അരിക്കുളം, പി.സി. ശോഭ, ജിഷ മഞ്ഞക്കുളം തുടങ്ങിയവർ സംബന്ധിച്ചു സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe