അഴിയൂർ: ദേശീയപാതയിൽ കുഞ്ഞിപ്പള്ളി ടൗണിൽ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. അഴിയൂർ അണ്ടിക്കമ്പനിക്ക് സമീപം കളത്തിൽ സജ്നഘറിൽ ഷൗക്കത്തലി (50) ആണ് മരിച്ചത്. ഐ.എൻ.എൽ പ്രവർത്തകനും മാധ്യമം പത്രം മുൻ ഫീൽഡ് ഓഫീസറുമായിരുന്നു. ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷൗക്കത്തലിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് അന്ത്യം സംഭവിച്ചു. പിതാവ്: എരിക്കിൽ ഉമ്മർ. മാതാവ്: ആസിയ. സഹോദരങ്ങൾ: മുഹമ്മദ് അലി, സഫിയ, സൽമ, സജ്ന, സീനത്ത് (ഐഡിയൽ മദ്രസ അധ്യാപിക, അഴിയൂർ). ഖബറടക്കം കുഞ്ഞിപ്പള്ളി ഖബർസ്ഥാനിൽ നടക്കും.
ദേശീയപാത അഴിയൂരിൽ വാഹനാപകടം; കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു
Nov 18, 2026, 10:55 am GMT+0000
payyolionline.in
ജിയോ വരിക്കാർക്ക് മുന്നറിയിപ്പ്, ഇൻകമിങ് കോളുകൾ നിലച്ചേക്കാം
നാഷണൽ സർവീസ് സ്കീം വോളണ്ടിയർ ലീഡേഴ്സ് പരിശീലനം രണ്ടാം ഘട്ടം ആരംഭിച്ചു
