See the trending News
  • ലക്ഷങ്ങൾ വാങ്ങിയശേഷം കരാറുകാരൻ മുങ്ങി’; കോഴിക്കോട് മെഡിക്കൽ കോളേജിലെ മലിനജല സംസ്കരണ പ്ലാൻ്റ് നടത്തിപ്പിൽ ഗുരുതര വീഴ്ചയെന്ന് പരാതി
  • വാഹനാപകട ഇന്‍ഷുറന്‍സ് ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കി
  • ബജറ്റ് പ്രഖ്യാപനങ്ങള്‍ കാത്ത് രാജ്യം, ധനമന്ത്രി നിര്‍മല സീതാരാമൻ പാര്‍ലമെന്‍റിൽ, ബജറ്റ് അവതരണം അൽപ്പസമയത്തിനകം
  • കേരളത്തിനായി ബജറ്റിലെ ആദ്യ പ്രഖ്യാപനം; കേരളം അടക്കം നാല് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് പുതിയ ധാതു ഇടനാഴി
  • വാണിജ്യ എൽപിജി വില കൂട്ടി; സിലിണ്ടറിന് കൂടിയത് 49 രൂപ, ഗാർഹിക സിലിണ്ടർ വിലയില്‍ മാറ്റമില്ല
  • സ്വർണവില ഇന്നും കൂപ്പുകുത്തിയോ? ജ്വല്ലറികളിലേക്ക് പോകുംമുൻപ് അറിയാം ഇന്നത്തെ നിരക്ക്
  • കേരളം വലിയ പ്രതീക്ഷയിൽ, അതിവേഗ റെയിൽ പ്രഖ്യാപിക്കുമോ?
  • തിയേറ്ററുകളിൽ ചിരി നിറച്ച് ഗണപതിയും കൂട്ടരും; മികച്ച പ്രതികരണം നേടി പ്രകമ്പനം
  • കാമുകി ജീവനൊടുക്കി; മൃതദേഹം കണ്ട ശേഷം വീട്ടിലെത്തിയ പൊലീസ് ഓഫിസർ ആത്മഹത്യ ചെയ്തു
  • ഇനി രാജ്യത്ത് പുതിയ ആദായ നികുതി നിയമം; ഏപ്രിൽ മുതൽ നിലവിൽ വരും, ആദായ നികുതി സ്ലാബുകളിൽ മാറ്റമില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ
  • പ്രവാസികള്‍ക്ക് സ്ഥലം വില്‍ക്കുന്നത് ലളിതമാകും; ആദായ നികുതി റിട്ടേണില്‍ മാറ്റങ്ങള്‍ ഇങ്ങനെ…
  • വിദേശയാത്രയുടെ നികുതി കുറച്ചു
  • പത്തുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം സൗദി എയര്‍ലൈൻസ് കരിപ്പൂരിൽ
  • ബെംഗളൂരു – ചെന്നൈ ഉൾപ്പെടെ ഏഴ് അതിവേഗ റെയിൽ ഇടനാഴി പ്രഖ്യാപിച്ച് ധനമന്ത്രി
  • വിദേശനിക്ഷേപത്തെ തിരികെ കൊണ്ടുവരാന്‍ ശ്രമം; ഇന്ത്യന്‍ വംശജരുടെ നിക്ഷേപ പരിധി ഉയര്‍ത്തി
  • ഈ വർഷത്തെ എസ്എസ്എൽസി പരീഷാ ഫലം മെയ് എട്ടിന്
  • കേരളത്തിലും കർണാടകത്തിലും കടലാമ പരിചരണ കേന്ദ്രങ്ങൾ! മത്സ്യ-കാർഷിക മേഖലകൾക്കും ഉണർവ്
  • ക്യാൻസർ, പ്രമേഹ മരുന്നുകളുടെ വില കുറയും , ദേശീയ മാനസികാരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കും
  • അഞ്ച് മെഡിക്കൽ ഹബുകൾ, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മൂന്ന് ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകൾ സ്ഥാപിക്കും
  • കാന്‍സര്‍ മരുന്ന് മുതല്‍ വിദേശ പാക്കേജുകള്‍ വരെ; വില കുറയുന്നവ ഇതാ
  • ​കൈത്തറി മേഖലയിലെ പ്രതിസന്ധി: സബ്മിഷനുമായി കെ.കെ രമ നിയമസഭയിൽ
  • ചികിത്സാപ്പിഴവിനെ തുടര്‍ന്ന് കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവം; 9 വയസുകാരിക്ക് വി.ഡി സതീശൻ ഇന്ന് കൃത്രിമ കൈ കൈമാറും
  • എല്ലാ ജില്ലകളിലും പെൺകുട്ടികൾക്കായി ഒരു ഹോസ്റ്റൽ നിർമ്മിക്കണം : ധനമന്ത്രി
  • നാളികേര കര്‍ഷകര്‍ക്കായി പ്രത്യേക പദ്ധതി; കശുവണ്ടിയും കൊക്കോയും പ്രീമിയം ഗ്ലോബല്‍ ബ്രാന്‍ഡാകും
  • ബജറ്റ് പ്രഖ്യാപനങ്ങള്‍ കാത്ത് രാജ്യം, ധനമന്ത്രി നിര്‍മല സീതാരാമൻ പാര്‍ലമെന്‍റിൽ, ബജറ്റ് അവതരണം അൽപ്പസമയത്തിനകം Summary മൂന്നാം മോദി സർക്കാറിന്റെ മൂന്നാം ബജറ്റ് ഇന്ന് രാവിലെ 11 മണിക്ക് പാർലമെന്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. തുടർച്ചയായി ഒന്‍പത് ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന ചരിത്ര നേട്ടവും ഇതോടെ നിർമ്മല സീതാരാമന് സ്വന്തമാകും. രാജ്യത്ത് ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളതിന്‍റെ റെക്കോർഡ് മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ പേരിലാണ്. മൊത്തം പത്ത് ബജറ്റുകൾ അവതരിപ്പിച്ചിട്ടുള്ള മൊറാർജിയുടെ റെക്കോർഡിന് തൊട്ടടുത്തെത്തുകയാണ് നിർമല സീതാരാമൻ. കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള നിർദ്ദേശങ്ങൾ ഉണ്ടാകാനാണ് സാധ്യത. കേരളം എയിംസും അതിവേഗ റെയിൽ പാതയുമടക്കം ഒരു പിടി പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. 12 ലക്ഷം വരെ വരുമാനമുള്ളവരെ ആദായ നികുതിയിൽ നിന്ന് കഴിഞ്ഞ തവണ ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ആദായനികുതിയിൽ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നില്ല. പുതിയ നികുതി സ്കീമിലേക്ക് കൂടുതൽ പേരെ അകർഷിക്കാൻ ചെറിയ ഇളവുകൾ ഉണ്ടായേക്കും. പതിവിൽ നിന്ന് വ്യത്യസ്തമായി ബജറ്റ് അവതരണത്തിൽ വൻ പരിഷ്കാരങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. 10:06 AM (IST) Feb 01 Union Budget 2026 Live Updates: ധനമന്ത്രി പാര്‍ലമെന്‍റിൽ ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമൻ പാര്‍ലമെന്‍റിലെത്തി. 10.15നാണ് മന്ത്രിസഭാ യോഗം. ഇതിനുശേഷം 11 മണിക്കായിരിക്കും ബജറ്റ് അവതരണം ആരംഭിക്കുക. 09:53 AM (IST) Feb 01 Union Budget 2026 Live Updates: ബജറ്റ് ദിനത്തിൽ കാഞ്ചീപുരം സാരിയിൽ നിര്‍മല സീതാരാമൻ ബജറ്റ് ദിനത്തിൽ കാഞ്ചീപുരം സാരിയിൽ നിർമല സീതാരാമൻ. പർപ്പിൾ കളർ കള്ളി കാഞ്ചീവരം സാരിയാണ് ധരിച്ചത്. സ്വർണ നിറത്തിലുള്ള കള്ളികളും കോഫി ബ്രൗൺ കസവുമുള്ള സാരിയാണ് ധരിച്ചിരിക്കുന്നത്. തമിഴ്നാട് സ്വദേശിയായ നിര്‍മല നേരത്തെ എട്ടു ബജറ്റും വിവിധ ഇന്ത്യൻ കൈത്തറി സാരികളുടുത്താണ് അവതരിപ്പിച്ചത്. 09:42 AM (IST) Feb 01 Union Budget 2026 Live Updates: ബജറ്റ് അവതരണത്തിന് അനുമതി തേടി ധനമന്ത്രി ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമൻ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കണ്ടു. രാഷ്ട്രപതിയോട് അവതരണത്തിന് അനുമതി തേടി. 09:16 AM (IST) Feb 01 Union Budget 2026 Live Updates: ബജറ്റുമായി ധനമന്ത്രി ധനമന്ത്രി നിര്‍മല സീതാരാമൻ ധനകാര്യ മന്ത്രാലയത്തിൽ ബജറ്റുമായി ഉദ്യോഗസ്ഥര്‍ക്കൊപ്പം 09:14 AM (IST) Feb 01 Union Budget 2026 Live Updates: ധനമന്ത്രി രാഷ്ട്രപതി ഭവനിലേക്ക് രാവിലെ ഔദ്യോഗിക വസതിയിൽ നിന്ന് ധനകാര്യമന്ത്രാലയത്തിലെത്തിയ ധനമന്ത്രി നിര്‍മല സീതാരാമൻ രാഷ്ട്രപതി ഭവനിലേക്ക് പുറപ്പെട്ടു. ധനകാര്യ മന്ത്രാലയത്തിൽ നിന്ന് ബജറ്റ് രേഖ ഉദ്യോഗസ്ഥരിൽ നിന്ന് ഏറ്റുവാങ്ങി. ധനമന്ത്രി നിര്‍മല സീതാരാമൻ ധനകാര്യ മന്ത്രാലയത്തിൽ എത്തിയപ്പോള്‍ 08:27 AM (IST) Feb 01 Union Budget 2026 Live Updates: കേന്ദ്ര മന്ത്രിസഭാ യോഗം 10.15ന് ബജറ്റിന് അംഗീകാരം നൽകാനുള്ള കേന്ദ്രമന്ത്രിസഭാ യോഗം രാവിലെ 10.15ന് നടക്കും. തുടര്‍ന്ന് രാവിലെ 11നാണ് ബജറ്റ് അവതരണം ആരംഭിക്കുക. ബജറ്റിനുശേഷം രണ്ടരക്ക് ധനമന്ത്രിയുടെ വാർത്താസമ്മേളനം നടക്കും. 08:25 AM (IST) Feb 01 Union Budget 2026 Live Updates: ധനമന്ത്രി പുറപ്പെട്ടു ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമൻ ധനകാര്യ മന്ത്രാലയ ഓഫീസിലേക്ക് പുറപ്പെട്ടു. 08:02 AM (IST) Feb 01 Union Budget 2026 Live Updates: ധനമന്ത്രിയുടെ വസതിയിൽ വൻ സുരക്ഷ ബജറ്റ് അവതരണത്തിനായി മുന്നോടിയായി ധനമന്ത്രി നിർമ്മല സീതാരാമൻ അൽപസമയത്തിനകം വീട്ടിൽ നിന്നിറങ്ങും. ആദ്യം ധനകാര്യ മന്ത്രാലയത്തിലേക്കായിരിക്കും പോവുക. ദില്ലി സഫ്ദർജംഗ് റോഡിലെ 15 നമ്പർ വസതിയിൽ സുരക്ഷ ഏർപ്പെടുത്തി. വൻ മാധ്യമ സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. 07:11 AM (IST) Feb 01 Union Budget 2026 Live Updates: ബജറ്റിൽ പൊതു കടം കുറയ്ക്കാനുള്ള നിര്‍ദേശങ്ങള്‍ക്ക് സാധ്യത പൊതുകടം കുറയ്ക്കാനുള്ള നിർദ്ദേശങ്ങൾ ഇന്ന് അവതരിപ്പിക്കുന്ന ബജറ്റിലുണ്ടാകുമെന്ന‌ാണ് സൂചന. അടുത്ത ആറു വർഷത്തിൽ പൊതുകടത്തിന്‍റെ അനുപാതം 50 ശതമാനമായി കുറയ്ക്കും. ഇതിനായി നികുതി പിരിവിലടക്കം പരിഷ്ക്കരണ നിർദ്ദേശങ്ങൾക്ക് സാധ്യതയുണ്ട്. 05:44 AM (IST) Feb 01 Union Budget 2026 Live Updates: ബജറ്റ് അവതരണം എന്തുകൊണ്ട് ഞായറാഴ്ചയായി? അടുത്ത കാലത്തൊന്നും ഒരു ഞായറാഴ്ചയും കേന്ദ്ര ബജറ്റ് അവതരിപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഈ ഞായറാഴ്ചയിലെ ബജറ്റ് അവതരണം കൂടുതൽ ആകാംക്ഷയുണ്ടാക്കുന്നതാകുമെന്നാണ് പ്രതീക്ഷ. ഞായറാഴ്ച ദിവസം കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത് അസാധാരണമായ നടപടിയാണ്. എന്നാൽ, വാരാന്ത്യങ്ങളിൽ ബജറ്റ് അവതരിപ്പിക്കുന്നത് പുതിയ കാര്യമല്ല. 2025 ലെ ബജറ്റ് നിർമല സീതാരാമൻ ശനിയാഴ്ചയാണ് അവതരിപ്പിച്ചത്. നേരത്തെ അരുൺ ജെയ്റ്റ്‌ലി 2015, 2016 വർഷങ്ങളിലെ ബജറ്റുകൾ അവതരിപ്പിച്ചത് ഫെബ്രുവരി 28 ശനിയാഴ്ച ദിവസമായിരുന്നു. ബജറ്റ് നിർദ്ദേശങ്ങൾ വേഗത്തിൽ നടപ്പിലാക്കുന്നത് ഉറപ്പാക്കാൻ 2017 മുതലാണ് ബജറ്റ് തീയതി ഫെബ്രുവരി 28 ൽ നിന്നും ഫെബ്രുവരി ഒന്നിലേക്ക് മാറ്റിയത്. ഇക്കാരണത്താലാണ് ഇത്തവണത്തെ ബജറ്റ് ഞായറാഴ്ച ദിവസം അവതരിപ്പിക്കപ്പെടുന്നത്. 05:39 AM (IST) Feb 01 Union Budget 2026 Live Updates: കേരളത്തിന് കൈനിറയെ ഉണ്ടാകുമോ? പ്രതീക്ഷകള്‍ ഏറെ കേന്ദ്ര ബജറ്റ് ഇന്ന് അവതരിപ്പിക്കാനിരിക്കെ കേരളത്തിന്‍റെ പ്രതീക്ഷകള്‍ ഏറെയാണ്. കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള നിർദ്ദേശങ്ങൾ നി‍ർമലയുടെ പെട്ടിയിൽ ഉണ്ടാകാനാണ് സാധ്യത. കേരളത്തെ സംബന്ധിച്ചടുത്തോളം അതിവേഗ റെയിൽ പാതയും എയിംസും വയനാട് പുനരധിവാസ ഫണ്ടുമൊക്കെയാണ് വലിയ പ്രതീക്ഷയായിട്ടുള്ളത്.നാളെ ധനമന്ത്രി ബജറ്റിൽ കേരളത്തിന് അതിവേ​ഗ റെയിൽപാത പ്രഖ്യാപിച്ചാൽ അതൊരു വലിയ സ്വപ്ന സാക്ഷാത്കാരമാകും. വയനാട് പുനരധിവാസത്തിനായി തുക വകയിരുത്തിയാലും കേരളത്തിന് ആശ്വാസമാകും. Read Full Story 05:36 AM (IST) Feb 01 Union Budget 2026 Live Updates: ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങൾക്ക് സാധ്യതയെന്ന് വിലയിരുത്തൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്ര ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിലൂടെ നൽകുന്ന തുക ഉയർത്തുമോ എന്ന ആകാംഷയിലാണ് രാജ്യത്തെ കാർഷിക മേഖല. നിലവിൽ 6000 രൂപയാണ് 3 ഗഡുക്കളായി ഈ പദ്ധതിയിലൂടെ നൽകുന്നത്. വിവിധ കാർഷിക പദ്ധതികൾക്കും കൂടുതൽ തുക വകയിരുത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ബജറ്റിൽ കർഷിക മേഖലയ്ക്ക് ഒന്നേകാൽ ലക്ഷം കോടി രൂപയാണ് ആകെ വകയിരുത്തിയത്. ഇത്തവണ ഇത് കൂട്ടുമെന്നാണ് പ്രതീക്ഷ. Read Full Story TRENDING : യൂണിയൻ ബജറ്റ്ബജറ്റ് Home News India News Union Budget 2026 Live Updates:ബജറ്റ് പ്രഖ്യാപനങ്ങള്‍ കാത്ത് രാജ്യം, ധനമന്ത്രി നിര്‍മല സീതാരാമൻ പാര്‍ലമെന്‍റിൽ, ബജറ്റ് അവതരണം അൽപ്പസമയത്തിനകം
  • മൂന്നാം മോദി സർക്കാറിന്റെ മൂന്നാം ബജറ്റ് ഇന്ന് രാവിലെ 11 മണിക്ക് പാർലമെന്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. തുടർച്ചയായി ഒന്‍പത് ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന ചരിത്ര നേട്ടവും ഇതോടെ നിർമ്മല സീതാരാമന് സ്വന്തമാകും. രാജ്യത്ത് ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളതിന്‍റെ റെക്കോർഡ് മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ പേരിലാണ്. മൊത്തം പത്ത് ബജറ്റുകൾ അവതരിപ്പിച്ചിട്ടുള്ള മൊറാർജിയുടെ റെക്കോർഡിന് തൊട്ടടുത്തെത്തുകയാണ് നിർമല സീതാരാമൻ. കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള നിർദ്ദേശങ്ങൾ ഉണ്ടാകാനാണ് സാധ്യത. കേരളം എയിംസും അതിവേഗ റെയിൽ പാതയുമടക്കം ഒരു പിടി പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. 12 ലക്ഷം വരെ വരുമാനമുള്ളവരെ ആദായ നികുതിയിൽ നിന്ന് കഴിഞ്ഞ തവണ ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ആദായനികുതിയിൽ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നില്ല. പുതിയ നികുതി സ്കീമിലേക്ക് കൂടുതൽ പേരെ അകർഷിക്കാൻ ചെറിയ ഇളവുകൾ ഉണ്ടായേക്കും. പതിവിൽ നിന്ന് വ്യത്യസ്തമായി ബജറ്റ് അവതരണത്തിൽ വൻ പരിഷ്കാരങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.

Feb 1, 2026, 7:27 pm IST

  • REAL ESTATE
  • CLASSIFIEDS
  • VIDEOS
  • PHOTOS
  • SPORTS
  • MOVIES
-->

Payyoli Online

  • Home
  • NEWS
  • പയ്യോളി
  • തിക്കോടി
  • തുറയൂര്‍
  • മണിയൂര്‍
  • കൊയിലാണ്ടി
  • പേരാമ്പ്ര
  • സ്പോർട്സ്
  • വടകര
  • കേരളം
  • ദേശീയം

Latest News

  • Home
  • Latest News

Categories

  • Koyilandy
  • Maniyoor
  • Meppayyoor
  • Moodadi
  • Payyoli
  • Perambra
  • Thikkoti
  • Thurayoor
  • Vadakara

Locations

  • Maniyoor
  • Koyilandy
  • Vadakara
  • Payyoli
  • Perambra
  • Thikkodi
  • Thurayoor
news image
Join our whatsapp group

പ്രധാന ലിങ്കുകൾ

  • അറിയിപ്പുകള്‍
  • ആരോഗ്യം
  • ഇവന്റ്സ്
  • കേരളം
  • ചരമം
  • പ്രാദേശികം
  • ഭാരതം
  • മൂവീസ്
  • ലേഖനങ്ങള്‍
  • ലോകം
  • വാണിജ്യം
  • വിദ്യാഭ്യാസം

Locations

  • Maniyoor
  • Koyilandy
  • Vadakara
  • Payyoli
  • Perambra
  • Thikkodi

Useful Links

Webiste Informations

  • Contact US
  • Privacy Policy
  • Terms & Condtions

Copyright © 2026 Payyolionline. All rights reserved.

Design & Developed By Seamedia