കാൻസർ പ്രതിരോധ ബോധവൽക്കരണവുമായി കുറ്റിയിൽ പീടിക സ്മാർട്ട് റസിഡൻസ് അസോസിയേഷൻ

news image
Nov 27, 2026, 12:02 pm GMT+0000 payyolionline.in

ഇരിങ്ങൽ : കുറ്റിയിൽ പീടിക സ്മാർട്ട് റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മലബാർ കാൻസർ സെന്ററിന്റെ (MCC) സഹകരണത്തോടെ കാൻസർ ബോധവൽക്കരണ ക്ലാസും സ്വയം സ്തനപരിശോധന പരിശീലനവും സംഘടിപ്പിച്ചു. മലബാർ കാൻസർ സെന്ററിലെ ഓങ്കോളജി വിഭാഗം സ്പെഷലിസ്റ്റുകളായ ഡോ. നീതു എ.പി, ഡോ. ഫിൻസ് എം. ഫിലിപ്പ് എന്നിവർ ബോധവൽക്കരണ ക്ലാസിനും പ്രായോഗിക പരിശീലനത്തിനും നേതൃത്വം നൽകി. റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ഒ.ടി. മുരളിദാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി പി.കെ. സുരേഷ് സ്വാഗതം ആശംസിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe