‘കൃഷിയറിവ് കൃഷിയിടത്തിലൂടെ’; കൽപ്പത്തൂർ എ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾ കൃഷിയിടം സന്ദർശിച്ചു

news image
Oct 10, 2024, 1:21 pm GMT+0000 payyolionline.in

കൊയിലാണ്ടി: കൽപ്പത്തൂർ എ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾ ‘കൃഷിയറിവ് കൃഷിയിടത്തിലൂടെ’ പാഠ്യ പദ്ധതിയുടെ ഭാഗമായി കൃഷിയിടം സന്ദർശിച്ചു. പോലീസിലെ കർഷകനായ ഒ.കെ.സുരേഷിന്റെ ചെണ്ടുമല്ലിത്തോട്ടം, വാഴത്തോട്ടം, നെൽപ്പാടം എന്നിവയാണ് വിദ്യാർത്ഥികൾ സന്ദർശിച്ചത്.

കൃഷിയെപ്പറ്റി സുരേഷ് കുട്ടികൾക്ക് ക്ലാസ്സ് എടുത്തു. അധ്യാപകരായ ധന്യ. ജി പി, സിമി. ഒ സി, അരുൺ രാജ് എൽ ആർ, സ്കൂൾ ലീഡർ ആദിവ് ലാലു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സുരേഷിനെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് പൊന്നാട അണിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe