കൊയിലാണ്ടി നഗരസഭയിൽ വളർത്തു നായകൾക്ക് വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിച്ചു

news image
Sep 15, 2022, 12:59 pm GMT+0000 payyolionline.in

കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭയിൽ പേവിഷബാധ നിർമ്മാർജ്ജന യജ്ഞത്തിന്റെ ഭാഗമായി നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ വളർത്തുനായകൾക്കായി പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകൾ സംഘടിപ്പിച്ചു.

നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് , സീനിയർ വെറ്ററിനറി സർജൻ ഡോ:ഗീത, വിവിധ വാർഡ് കൗൺസിലർമാർ എന്നിവരുടെ നേതൃത്വത്തിൽ സെപ്തംബർ 13 മുതൽ 15 വരെ തിയതികളിലായാണ് ക്യാമ്പുകൾ നടത്തിയത്.

കൊയിലാണ്ടി നഗരസഭയും – വെറ്ററിനറി ഹോസ്പിറ്റലും സംയുക്തമായി നടത്തിയ ക്യാമ്പുകളിൽ ഇതുവരെ വാക്സിനേഷൻ നടത്താത്ത 75 ഓളം നായകൾക്കാണ് വാക്സിനേഷൻ നടത്തിയത്. വാക്സിനേറ്റർമാരായി അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ പി.ആർ.മോഹനൻ , ലൈവ്സ്റ്റോക് ഇൻസ്പെക്ടർആർ.റെജി എന്നിവർ ക്യാമ്പുകളിൽ  പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe