മദ്യലഹരിയിൽ റെയിൽവേ ഗേറ്റ് കീപ്പർമാരുടെ അഴിഞ്ഞാട്ടം; നാട്ടുകാർക്ക് നേരെ മാരകായുധം വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച രണ്ട് പേർ അറസ്റ്റിൽ

news image
Nov 27, 2026, 12:19 pm GMT+0000 payyolionline.in

തൃശൂർ: വടൂക്കരയിൽ മദ്യലഹരിയിൽ റെയിൽവേ ഗേറ്റ് കീപ്പർമാരുടെ അഴിഞ്ഞാട്ടം. റെയിൽവേ ഗേറ്റ് ഉയർത്തുകയും താഴത്തുകയും ചെയ്തത് ചോദ്യം ചെയ്ത ജനങ്ങൾക്ക് നേരെ മാരകായുധം വീശിയായിരുന്നു അതിക്രമം. റെയിൽവേ ഗേറ്റിൽ നടന്ന മദ്യപാനം ചോദ്യം ചെയ്തതാണ് പ്രകോപനമായത്. രണ്ടര മണിക്കൂർ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗേറ്റ് കീപ്പർമാരെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. വടൂക്കര ഗേറ്റ് കീപ്പർ ബിനു , നെടുപുഴ ഗേറ്റ് കീപ്പർ രാജേഷ് എന്നിവരാണ് മദ്യലഹരിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയത്. ഇന്നലെ രാത്രി പത്തരയോടെ കൂടിയാണ് ഇരുവരും പ്രശ്നങ്ങൾ സൃഷ്ടിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe