പയ്യോളി: മെക് സവൻ പയ്യോളി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗാ ദിനാചരണം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത വ്യായാമത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്.

പയ്യോളി ബീച്ച് റോഡിൽ നടന്ന ചടങ്ങിൽ മെക് സവൻ ജില്ലാ അഡ്മിനിസ്ട്രേഷൻ ബോർഡ് അംഗം ബഷീർ മേലടി അധ്യക്ഷത വഹിച്ചു. ഐ.എം.എ. വടകര മുൻ പ്രസിഡന്റ് ഡോ. മുഹമ്മദ് മുല്ലക്കാസ് യോഗാ ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. മേഖലാ കൺവീനർമാരായ മുസ്തഫ കുന്നുമ്മൽ, സുബൈർ നന്തി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

പയ്യോളി നഗരസഭാ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി.പി. ഫാത്തിമ, കൗൺസിലർ പി.പി. അബ്ദുൽ അസീസ്, രാജൻ കൊളാവിപ്പാലം, കെ.ടി. ഹംസ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യൂണിറ്റ് കോ-ഓഡിനേറ്റർ എ.കെ. മുസ്തഫ സ്വാഗതം ആശംസിച്ച ചടങ്ങിൽ ട്രെയിനർ കാട്ടിൽ റസാഖ് നന്ദി രേഖപ്പെടുത്തി..
