കണ്ണൂർ: വിമാനത്തിൽ ബോംബ് ഭീഷണി. മുംബൈയിൽ നിന്നും കണ്ണൂരിലേക്കെത്തിയ ഇൻഡിഗോ(6E2011) വിമാനത്തിനാണ് ഭീഷണി. വിമാനത്തിലെ ശുചിമുറിക്കകത്ത് പേപ്പറിൽ ഭീഷണി സന്ദേശം എഴുതി വെച്ചുവെന്നാണ് വിവരം. കണ്ണൂരിൽ വിമാനം ലാൻഡ് ചെയ്തു. നിലവിൽ ഐസോലേഷൻ റൺവേയിൽ നിർത്തിയിട്ടിരിക്കുകയാണ്. യാത്രക്കാരെ ഉടൻ പുറത്തിറക്കും.
