കീഴരിയൂരിൽ കാടിനു തീപിടിച്ചു

news image
Feb 20, 2023, 5:53 am GMT+0000 payyolionline.in
കൊയിലാണ്ടി: കീഴരിയൂരിൽ കാടിനു തീ പിടിച്ചു.  കീഴരിഴൂർ നടുവത്തൂർ ശങ്കരാചാര്യ ട്രസ്റ്റിന്റെ കീഴിലുള്ള ആറ് ഏക്കറോളം വരുന്ന കാടിനാണ് തീപിടിച്ചത്.വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും നാട്ടുകാരുടെ സഹായത്തോടെ വെള്ളം ഉപയോഗിച്ചും ഫയർ ബീറ്റൺ ചെയ്തും തീ അണച്ചു. ഗ്രേഡ് എ.എസ്.ടി.ഒ.  എം.മജീദിൻ്റെ, നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബി ഹേമന്ത്,സി സിജിത്ത്,എസ് അരുൺ,റിനീഷ്, പി കെ,റഷീദ് ഹോം ഗാർഡ് മാരായ സുജിത്ത്,പ്രദീപ് തുടങ്ങിയവർ തീക്കൊടുത്താൻ അശ്രാന്ത പരിശ്രമം നടത്തി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe