കീഴൂർ ശിവക്ഷേത്രത്തിൽ വലിയവിളക്ക് ഇന്ന് ; വൈകീട്ട് സാമ്പ്രദായിക് ഭജന്‍സും ഇരട്ട തായമ്പകയും 

news image
Dec 14, 2022, 3:01 am GMT+0000 payyolionline.in

പയ്യോളി : കീഴൂർ ശിവക്ഷേത്രം ആറാട്ടുത്സവത്തിലെ കാഴ്ചശീവേലി ഭക്തർക്ക് നിർവൃതിയായി. ദിവസവും രാവിലെയും വൈകീട്ടും കാഴ്ചശീവേലിയുണ്ട്. കീഴൂർ വാതിൽകാപ്പവരുടെ തിടമ്പ് ആനപ്പുറത്തേറി ചെണ്ടമേളവുമായി ക്ഷേത്രത്തെ ചുറ്റുന്നതാണ് ശീവേലി. മൂന്നുതവണ ചുറ്റും. ഈസമയം ഭക്തർ തൊഴുകൈകളും നാമജപവുമായി ആത്മനിർവൃതികൊള്ളുന്നു.

ആറാട്ട് മഹോത്സവത്തോട് അനുബന്ധിച്ച് കിഴൂർ മഹാ ശിവക്ഷേത്രത്തിൽ  ഇന്ന് വലിയ വിളക്ക് നടക്കും. രാവിലെ 8 മണിക്ക് കാഴ്ച ശീവേലി 10 മണിക്ക് അക്ഷര ശ്ലോകം, ഉച്ചക്ക് പ്രസാദ ഊട്ട്, വൈകീട്ട് 4 മണിക്ക് കാഴ്ച ശീവേലി, 6:00 ദീപാരാധന, 6:30 ചെങ്കോട്ട ഹരിഹര സുബ്രമണ്യ അയ്യരും സംഘവും അവതരിപ്പിക്കുന്ന സാമ്പ്രദായിക് ഭജന്‍സ്, 8:30 ശ്രീഭൂതബലി, 9:30 കാഞ്ഞിലശ്ശേരി വിനോദ് കാഞ്ഞിലശ്ശേരി വിഷ്ണു പ്രസാദ് എന്നിവരുടെ ഇരട്ട തായമ്പക തുടര്‍ന്നു വലിയ വിളക്ക് എഴുന്നള്ളിപ്പും മറ്റ് ക്ഷേത്ര ചടങ്ങുകളും നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe