മാഹിറെയിൽവെ  റിസർവേഷൻ കൗണ്ടർ  നിർത്തലാക്കുന്നു; നടപടികൾ ആരംഭിച്ചു

news image
Dec 13, 2022, 4:59 pm GMT+0000 payyolionline.in

അഴിയൂർ; മാഹി  റെയിൽവെ  റിസർവേഷൻ കൗണ്ടർനിർത്തലാക്കുന്നു. ഇതിൻ്റെ  പ്രാരംഭ നടപടികൾ റെയിൽവെ തുടങ്ങി. അഴിയൂർ പഞ്ചായത്തിൽ  സ്ഥിതിചെയ്യുന്ന സ്റ്റേഷൻ പുതുച്ചേരി സംസ്ഥാനത്തിൻ്റെ ഭാഗമായ മാഹിയിലെ യാത്രക്കാർക്കുകൂടി ആശ്രയമാണ്   കൗണ്ടർ നിർത്താലാക്കി കഴിഞ്ഞാൽ താൽക്കാലിക ടിക്കറ്റു പോലും ലഭിക്കാത്ത സാഹചര്യമാണ്. കൗണ്ടർ നഷ്ടമാണ് എന്നതാണ് പൂട്ടാനുള്ള  നീക്കത്തിന് പിന്നിലെന്ന് പറയപ്പെടുന്നു.

മാഹി, തലശ്ശേരി, പാനൂർ മുൻസിപ്പാലിറ്റികൾ, അഴിയൂർ, ചൊക്ലി പഞ്ചായത്തുകൾ  എന്നിവിടങ്ങളിലെ യാത്രക്കാർക്ക്  ഇനി  റിസർവേഷനു വേണ്ടി മറ്റിടങ്ങൾ  ആശ്രയിക്കേണ്ടി വരും .പൂട്ടാനുള്ള നടപടിയുടെ ഭാഗമായിട്ടുള്ള അറിയിപ്പ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്  ഇതിനെതിരെ പ്രതിഷേധം  ശക്തമായിട്ടുണ്ട്. മാഹി റെയിൽവേ സ്റ്റേഷനിലെ റിസർവേഷൻ കൗണ്ടർ നിർത്താനുള്ള തീരുമാനം പിൻവലിക്കണമെന്ന് താലൂക്ക് വികസന സമിതി  അംഗം  പ്രദീപ് ചോമ്പാല ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe