കുറുവങ്ങാട് ഇകെപി അനുസ്മരണവും ശക്തിതിയറ്റേഴ്സിന്റെ അമ്പതാം വാർഷിക പ്രഖ്യാപനവും

news image
Feb 9, 2023, 12:59 pm GMT+0000 payyolionline.in

കൊയിലാണ്ടി:  കുറുവങ്ങാട് ശക്തി തിയറ്റേഴ്സി ന്റെ ആഭിമുഖ്യത്തിൽ കലാ-സാംസ്കാരിക പ്രവർത്തകനായിരുന്ന ഇ കെ.പിയുടെ പതിനെട്ടാം ചരമവാർഷികം സമുചിതമായി ആചരിച്ചു. തിയറ്റേഴ്സ് പരിസത്തു നടന്ന ചടങ്ങിൽ ക്ലബിന്റെ അമ്പതാം വാർഷിക പ്രഖ്യാപനവും നടന്നു. എൻ.കെ. സൂരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പാലക്കാട് പ്രേംരാജ് അനുസ്മരണ പ്രഭാഷണം നടത്തി.

കുറുവങ്ങാട് ശക്തിതിയറ്റേഴ്സിന്റെ അമ്പതാം വാർഷികാഘോഷ പരിപാടികൾ ചാമരി ബാലൻ നായർ,  ഈന്താട്ട് കുഞ്ഞിക്കേളപ്പൻ എന്നിവർ ചേർന്നു നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു.

ചടങ്ങിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിലും കായികമേളയിലും ദേശീയ നാടൻ പാട്ട് മത്സരത്തിലും പങ്കെടുത്ത പ്രതിഭകളെ അനുമോദിച്ചു. ചാമരി ബാലൻ നായർ, ഈന്താട്ട് കുഞ്ഞിക്കേളപ്പൻ നായർ, എൻ.കെ.മുരളി, കല്ലേരി മോഹനൻ , കെ.ശങ്കരൻ ശ്രീശൻ പീച്ചാരി തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി രവീന്ദ്രൻ മലയിൽ സ്വാഗതവും ഇ.കെ.പ്രജേഷ് നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe